talking-arjun

TOPICS COVERED

കഴിഞ്ഞ പതിമൂന്ന് ദിവസമായി ഷിരൂരില്‍ കണ്ട രക്ഷാദൗത്യം ഇന്നില്ല. മണ്ണിടിച്ചിലിനെ തുടർന്ന് കാണാതായ അർജുനായുള്ള തിരച്ചിൽ താല്കാലികമായി അവസാനിപ്പിച്ചിരിക്കുന്നു  കർണാടക.  അർജുനെയും ട്രക്കിനെയും കാണാതായ ഗംഗാവലി പുഴയില്‍ കണ്ടത് പേരിനൊരു റോന്ത് ചുറ്റല്‍ മാത്രം. തൃശൂരിൽ നിന്ന് ഡ്രജര്‍ എത്തിച്ച് പുഴയിൽ രൂപപെട്ട മൺതിട്ട നീക്കം ചെയ്ത് രക്ഷാപ്രവര്‍ത്തനം പുനരാരംഭിക്കുമെന്നാണ് പറയുന്നത്. എന്നാല്‍, രക്ഷപ്രവർത്തനം കർണാടക പൂർണമായും ഉപേക്ഷിച്ചതിൻ്റെ സൂചനകളാണ് കാണുന്നതെന്ന് എം വിജിൻ എം എൽ എ കുറ്റപ്പെടുത്തി. സാങ്കേതിക സഹായത്തോടെ പുഴയിലെ രക്ഷാദൗത്യം തുടരണമെന്ന് അർജുൻ്റെ കുടുംബവും ആവർത്തിക്കുന്നു. പതിനാലാം നാള്‍ ഷിരൂര്‍ നല്‍കുന്ന സൂചനയെന്താണ്? കര്‍ണാടക കൈവിട്ടോ?

 
Talking point on Arjun rescue misson: