മുതിര്‍ന്ന സിപിഎം നേതാവ് എംഎം ലോറന്‍സിന്‍റെ അന്ത്യയാത്രയില്‍ ദൗര്‍ഭാഗ്യകരമായ സംഭവവികാസങ്ങളാണ് ഇന്ന് കണ്ടത്. മൃതദേഹം മെഡി. കോളജിന് കൈമാറുന്നതിനെച്ചൊല്ലിയായിരുന്നു മക്കള്‍ തമ്മിലെ തര്‍ക്കം. മകള്‍ ആശ ലോറന്‍സ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കുകയും ഇക്കാര്യത്തില്‍ മക്കളുടെ വാദങ്ങള്‍ പരിശോധിച്ച ശേഷം മെഡി. കോളജ് പ്രിന്‍സിപ്പല്‍ തീരുമാനമെടുക്കണം എന്നാണ് ഹൈക്കോടതി നിർദേശം. തര്‍ക്കം കയ്യാങ്കളിയിലേക്ക് വരെ നീണ്ടത് ആ വലിയ നേതാവിനോടുള്ള അനാദരവായി മാറി. മരണാനന്തരം ഇങ്ങനെയൊരു വിവാദത്തിന്‍റെ കാരണമെന്താണ്?