പത്താംക്ലാസ്, പ്ലസ് വണ്‍ അധര്‍വാര്‍ഷിക പരീക്ഷകളുടെ, ഒന്നല്ല..ഒന്നിലധികം ചോദ്യപ്പേപ്പര്‍ ചോര്‍ന്നു എന്ന ആക്ഷേപം അധ്യാപകര്‍ തന്നെ ഉന്നയിക്കുന്നു. സ്വകാര്യ ഓണ്‍ലൈന്‍ സെന്‍ററുകള്‍ വഴി പരിക്ഷാത്തലേന്ന് ക്രമനമ്പര്‍ പോലും തെറ്റാതെ ചോദ്യം ലൈവായി വിദ്യാര്‍ഥികളിലെത്തിയെങ്കില്‍ എവിടെയാണ് പ്രശ്നത്തിന്‍റെ മര്‍മം, ആരാണ് പിടിപ്പുകേടിന് മറുപടി പറയേണ്ടത് ? ഇപ്പോള്‍ ക്രൈം ബ്രാഞ്ച് അന്വേഷണം നടക്കുന്നുണ്ട്. FIR പോലുമില്ല. ആരോപണ വിധേയരായ എം.എസ്.സൊലൂഷ്യന്‍സ് എന്ന സ്ഥാപനമുണ്ട് മുന്നില്‍. ഉടമയുടെയോ അവിടെ ക്ലാസെടുക്കുന്നവരുടേയോ മൊഴിപോലും എടുത്തിട്ടില്ല. വലിയൊരു അധ്യാപക ശൃഖംല എം.എസ്.സൊല്യുഷന്‍സ് അടക്കമുള്ള സ്വകാര്യ സ്ഥാപനങ്ങളുമായി സഹകരിക്കുന്നുണ്ടെന്നാണ് ഒടുവിലെത്തെ കണ്ടെത്തല്‍. ഈ അന്വേഷണം എവിടെ വരെ ?