രണ്ടര മാസത്തോളം നീണ്ട കാത്തിരിപ്പിനൊടുവില്‍ ഷിരൂരില്‍നിന്ന് ആ വാര്‍ത്ത ഇന്നെത്തി. കൂറ്റന്‍ മലയിടിച്ചിലില്‍ കാണാതായ അര്‍ജുനെയും , ലോറിയും കണ്ടെത്തിയിരിക്കുന്നു. പ്രതികൂല കാലാവസ്ഥ പ്രതിബന്ധമായ ആദ്യ രണ്ട് ഘട്ടങ്ങളിലും നിരാശയായിരുന്നു ഫലമെങ്കില്‍ മൂന്നാംഘട്ടത്തില്‍ ആ ദൗത്യം വിജയിച്ചിരിക്കുന്നു. പ്രതീക്ഷിച്ചതെങ്കിലും , അര്ജുന് ജീവിച്ചിരിപ്പില്ല എന്ന് സ്ഥിരീകരിക്കുന്നതിലെ ദുഃഖവും ഈ ദിവസമുണ്ട്. അതീവ ദുഷ്കരമായ ദൗത്യത്തിന്റെ നാള് വഴികളിലേക്കും ഈ ദിവസത്തെ ഏറ്റവും പുതിയ വിവരങ്ങളിലേക്കുമാണ് നമ്മള് പോകുന്നത്.