ദ് ഹിന്ദുവിലെ മുഖ്യമന്ത്രിയുടെ അഭിമുഖത്തിലെ വിവാദ ഭാഗത്തിന് പിന്നിലാരാണ്? പി.ആര്‍.ഏജന്‍സി നല്‍കിയതെന്ന് പത്രം പറയുമ്പോള്‍ അതിനെ നിസാരവല്‍ക്കരിക്കുകയാണോ മുഖ്യമന്ത്രി? സമൂഹത്തില്‍ ഭിന്നിപ്പുണ്ടാക്കാന്‍ പോന്ന വാക്കുകള്‍ക്ക് പിന്നില്‍ പ്രത്യേക അജണ്ടയുണ്ടോ? മുഖ്യമന്ത്രി അറിയാതെ അങ്ങനെയൊരു അജണ്ട നടപ്പാക്കിയെങ്കില്‍ അതിന് പിന്നില്‍ ആരെന്നും അവരുടെ ഉദ്ദേശ്യമെന്തെന്നും കണ്ടെത്തേണ്ടെ? ഒരു പി.ആര്‍ ഏജന്‍സിയേയും താനും സര്‍ക്കാരും ചുമതലപ്പെടുത്തിയിട്ടില്ലെന്ന് മുഖ്യമന്ത്രി പറയുമ്പോള്‍ ചോദ്യങ്ങള്‍ പിന്നെയും ബാക്കിയാവുകയാണ്. പി.ആറില്‍ കള്ളം പറയുന്നതാര്? 

Who is behind the controversial part of the Chief Minister's interview in The Hindu?: