ചോദ്യപേപ്പർ ചോർച്ചയിൽ അന്വേഷണം അധ്യാപകരിലേക്കും. സർക്കാർ, എയ്ഡഡ് സ്കൂളിലെ അധ്യാപകർ എം എസ് സൊല്യൂഷൻസ് അടക്കമുള്ള യൂട്യൂബ് ചാനലുകളുമായി സഹകരിക്കുന്നുണ്ടെന്ന് കണ്ടെത്തി. ചോദ്യങ്ങൾ ചേർന്നത് ആ വഴി ആകാം എന്നാണ് നിഗമനം.
ചില അധ്യാപകർ സർക്കാർ സർവീസിൽനിന്ന് ദീർഘകാല ലീവ് എടുത്തു സ്വകാര്യ ട്യൂഷൻ സെന്ററുകളിൽ പഠിപ്പിക്കുന്നുണ്ട്. സർക്കാർ അധ്യാപകരുമായുള്ള ബന്ധം ഉപയോഗിച്ച് ഇവരും ചോദ്യങ്ങൾ ചോർത്തിയേക്കാം. ജില്ലയിലെ പ്രധാന 3 എയ്ഡഡ് സ്കൂളിൽ എത്തി അന്വേഷണസംഘം വിവരങ്ങൾ ശേഖരിച്ചു.
ENGLISH SUMMARY:
The investigation into the question paper leak extends to teachers. It was found that teachers from government and aided schools are collaborating with YouTube channels, including MS Solutions.