സമാധിപീഠം ഒരുക്കി നെയ്യാറ്റിൻകര ഗോപൻ സ്വാമിയുടെ സംസ്കാരം നടത്തി കുടുംബം .നെയ്യാറ്റിന്‍കരയിലെ സ്വകാര്യ ആശുപത്രിയില്‍ നിന്ന് നമജപഘോഷയാത്രയായാണ് വീട്ടിലെത്തിച്ചത്.പിന്നീട് മതാചാര്യന്‍മാരുടെ സാന്നിധ്യത്തില്‍ സംസ്കാരം നടന്നു.കുടുബം മാത്രം പങ്കെടുത്ത ആദ്യ ചടങ്ങില്‍ നിന്ന് വ്യത്യസ്തമായി, വിപുലമായ ചടങ്ങുകളോടെ, നിരവധി ആളുകളുടെ സാനിധ്യത്തില്‍ ആയിരുന്നു ഇന്നത്തെ ചടങ്ങ്. .എന്നാൽ  മരണകാരണം സംബന്ധിച്ച്  അവ്യക്തത തുടരുകയാണ്. മരണ സമയത്ത് വീട്ടിലുണ്ടായിരുന്ന ഇളയ മകനെ അടക്കം  കുടുംബാംഗങ്ങളെ വീണ്ടും വിശദമായി ചോദ്യം ചെയ്യും. ഭസ്മം ഉള്ളിൽ ചെന്നോ എന്ന ഡോക്ടർമാരുടെ സംശയത്തിലും  തലയിലെ കരുവാളിച്ച പാടുകളെക്കുറിച്ചുള്ള ദുരൂഹത നീക്കാനും വിദഗ്ധ പരിശോധനാ ഫലം കാക്കുകയാണ് പൊലീസ്..ടോക്കിങ് പോയിന്‍റ് പരിശോധിക്കുന്നു സംശയങ്ങള്‍ സമാധിയായോ?