കൂത്താട്ടുകുളം നഗരസഭാ കൗണ്‍സിലര്‍ കല രാജുവിനെ തട്ടിക്കൊണ്ടുപോയ കേസില്‍ കണ്മുന്നിലുണ്ട് സിപിഎം നേതാക്കളായ പ്രതികള്‍. പൊലീസ് അനങ്ങുന്നില്ല. അതിക്രമം, തട്ടിക്കൊണ്ടുപോകല്‍ അടക്കം വകുപ്പിട്ട് പൊലീസ് കേസെടുത്ത സിപിഎം ഏരിയാ സെക്രട്ടറി പി.ബി.രതീഷ്, നഗരസഭ അധ്യക്ഷ വിജയ ശിവന് എന്നിവര്‍ ഇന്ന് വാര്‍ത്താസമ്മേളനം നടത്തി. കല രാജുവിന്റെ ബാങ്ക് ബാധ്യത പരിഹരിക്കാമെന്ന് കോണ്‍ഗ്രസ് ഉറപ്പു നല്‍കിയതായും ജനുവരി മുതല്‍ ഇതിനായി നീക്കം നടക്കുന്നതായും സിപിഎം ആരോപിച്ചു. ക്വാറി മാഫിയയ്ക്ക് ഇതില്‍ പങ്കുണ്ട്. മാത്യു കുഴല്നാടന് എംഎല്‍എയാണ് ഈ നീക്കങ്ങള്‍ പിന്നിലെന്നും സിപിഎം നേതാക്കള്‍. ഇതേ നേരത്ത്, നാടകീയ സംഭവങ്ങളുടെ മൂന്നാം ദിനവും പരാതിക്കാരിയായ, ഇപ്പോള്‍ ആശുപത്രിയിലുള്ള, കൗണ്‍സിലര്‍ കലാരാജു പറയുന്നു... ‘തന്നില്‍ നിന്ന് മൊഴിയെടുക്കാന്‍ പോലും പൊലീസ് തയാറായില്ല’ എന്ന്.
– ടോക്കിങ് പോയ്ന്റ് ചോദിക്കുന്നു. കുത്താട്ടുകളത്തെ സംഭവ വികാസങ്ങള്‍ നിസാരമോ ? പ്രതികളിലേക്കെത്താന്‍ പൊലീസിന് ബുദ്ധിമുട്ടോ ?