ഒരുവിഭാഗം സര്‍ക്കാര്‍ ജീവനക്കാരും അധ്യാപകരും ഇന്ന് സംസ്ഥാന സര്‍ക്കാരിനെതിരെ തെരുവിലിറങ്ങി, പണിമുടക്കി സമരം ചെയ്തു. യുഡിഎഫ് അനുകൂല സംഘടനകള്‍ക്കൊപ്പം, ഭരണകക്ഷിയായ CPI അനുകൂല സംഘടനയായ ജോയ്ന്‍റ് കൗണ്‍സില്‍ വരെ സമരത്തിനിറങ്ങി. ‘ഭരണം മാറുമ്പോള്‍ സ്വഭാവം മാറരുത്' എന്നായിരുന്നു സിപിഐ സര്‍വീസ് സംഘടന ഉയര്‍ത്തിയ മുദ്രാവാക്യം. കണ്ണൂരില്‍ അന്തരിച്ച ADM നവീന്‍ ബാബുവിന്‍റെ ഭാര്യയടക്കം സമരത്തിന്‍റെ ഭാഗമായി. ക്ഷാമ ബത്ത– ശമ്പള കുടിശികകള്‍ കൊടുത്ത്തീര്‍ക്കുക. പങ്കാളിത്ത പെന്‍ഷന്‍ മാറ്റി പഴയരീതി പുനസ്ഥാപിക്കുക തുടങ്ങിയ.. ഒരുപടി ആവശ്യങ്ങളില്‍ ആറ് കൊല്ലമായി മുട്ടാപ്പോക്ക് പറയുകയാണ് സര്‍ക്കാര്‍. ഈ ആവശ്യങ്ങള്‍ ഉയര്‍ത്തിക്കാട്ടി, താക്കീത് എന്ന നിലയ്ക്കാണ് സമരമെന്ന് സര്‍വീസ് സംഘടനകള്‍. എന്നാല്‍, സമരം.. ‘കോണ്‍ഗ്രസിന്റെ ഗൂഢ പദ്ധതി, ആ കെണിയില്‍ സിപിഐ വീണു...’ എന്ന്

സിപിഎം കേന്ദ്ര കമ്മിറ്റി അംഗം ഇ.പി.ജയരാജന്‍. മുഖ്യമന്ത്രിക്ക് വാഴ്ത്ത് പാട്ട് ഒരുക്കി സിപിഎം അനുകൂല സർവീസ് സംഘടന സർക്കാർ വിധേയത്വം പ്രകടമാക്കുന്ന കാലത്ത് എന്തുകൊണ്ട് ഭരണകക്ഷിയിലെ മറ്റൊരു തൊഴിലാളി സംഘടനയ്ക്ക് സര്‍ക്കാരിനെതിരെ സമരം ചെയ്യേണ്ടിവരുന്നു ? എന്തുകൊണ്ട് ആ സമരത്തെ 'കെണിയില്‍ വീഴലെന്ന് ’ സിപിഎം നേതാക്കള്‍ ചാപ്പയടിക്കുന്നു ?

ENGLISH SUMMARY:

Talking point on government employees and teachers strike against state government