കലാലയങ്ങളെ കലാപഭൂമികളാക്കി മാറ്റുന്നതാണോ സമകാലിക വിദ്യാര്‍ഥി രാഷ്ട്രീയം? തുടര്‍ച്ചയായ ദിവസങ്ങളില്‍ പുറത്തുവരുന്ന സംഘര്‍ഷ ദൃശ്യങ്ങള്‍ ആശങ്കപ്പെടുത്തുന്നതാണ്. തൃശൂരില്‍ കാലിക്കറ്റ് യൂണിവേഴ്സിറ്റി ഡി സോണ്‍ കലോത്സവത്തിനിടെയുണ്ടായ തമ്മില്‍തല്ലും ക്രൂരമായ ആക്രമണങ്ങളും ഒറ്റപ്പെട്ട സംഭവമല്ല. ഇന്ന് കോഴിക്കോട്ട്  ബി സോൺ കലോത്സവത്തിലും, വയനാട്ടില്‍ എഫ് സോൺ കലോത്സവത്തിലും സംഘര്‍ഷമുണ്ടായി. കഴിഞ്ഞദിവസത്തെ അക്രമവുമായി ബന്ധപ്പെട്ട് കെ.എസ്.യു നേതാക്കളെ കേരളവര്‍മ കോളജില്‍നിന്ന് സസ്പെന്‍ഡ് ചെയ്തു. എസ്.എഫ്.ഐക്കാരെ വധിക്കാന്‍ കെ.എസ്.യുക്കാര്‍ ശ്രമിച്ചെന്നാണ് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പൊലീസ് പറയുന്നത്. അതേസമയം, ആംബുലന്‍സ് ആക്രമിച്ച എസ്.എഫ്.ഐക്കാരെ ഇനിയും അറസ്റ്റ് ചെയ്തിട്ടുമില്ല. കലാലയ രാഷ്ട്രീയം കലാപ രാഷ്ട്രീയമാക്കുന്നത് ആരാണ്?  ടോക്കിങ് പോയിന്‍റ് പരിശോധിക്കുന്നു.

ENGLISH SUMMARY:

Is student politics turning violent? Recent clashes at university festivals raise concerns. Following violent incidents at the Calicut University D-Zone festival in Thrissur, conflicts erupted at the B-Zone festival in Kozhikode and the F-Zone festival in Wayanad. Talking point on student politics.