ഇന്നും ഞെട്ടിക്കുന്ന റാഗിങ് പരാതി. തിരുവനന്തപുരം കാര്യവട്ടം ഗവ. കോളജില്‍ നിന്നാണത്. മൂന്നാം വർഷ വിദ്യാർഥികൾ SFI യൂണിറ്റ് മുറിയില്‍ അടക്കം കൊണ്ടുപോയി ക്രൂരമായി മര്‍ദിച്ചെന്നും പുറത്ത് പറഞ്ഞാല്‍ ഇനിയും മര്‍ദിക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നും ഒന്നാംവർഷ വിദ്യാർഥിയുടെ പരാതി. കുറ്റക്കാരായ ഏഴ് മൂന്നാം വർഷ വിദ്യാർഥികള്‍ക്ക് സസ്പെന്‍ഷന്‍. പൂക്കോട് വെറ്റിനറി സർവകലാശാലയിൽ റാഗിങ്ങിനിരയായ സിദ്ധാർത്ഥന്റെ ഒന്നാം ചരമവാർഷികം കൂടിയാണിന്ന് ഇന്ന്. കേസിലെ പ്രതികള്‍ക്ക് ഇപ്പോഴും എം.എം.മണി അടക്കം സിപിഎം നേതാക്കളുടെ പിന്തുണയുണ്ടെന്ന് ആ കുടുംബത്തിന്‍റെ ആരോപണം. കോട്ടയം നഴ്സിങ് കോളജിലെ ക്രൂരത നമ്മള്‍ കണ്ടതാണ്. അസ്വസ്ഥരായതാണ്. അങ്ങളെ ഇനി എത്രയുണ്ട് മറനീക്കാന്‍ ? എന്തിന്‍റെ ബലത്തിലാണ് ക്യാംപസുകളില്‍ നിര്‍ഭയം ഈ ക്രൂരതകള്‍? അവയ്ക്ക് രാഷ്ട്രീയ കൊടിത്തണലോ ബലം ?