കിഫ്ബി റോഡുകളില്‍ ടോള്‍ ഉറപ്പിച്ച് എല്‍ഡിഎഫ് സര്‍ക്കുലര്‍ പുറത്തിറക്കിയിരിക്കുന്നു. ജനങ്ങള്‍ക്ക് ദോഷമുണ്ടാകാത്ത തരത്തില്‍ വരുമാനമുണ്ടാക്കാന്‍ തീരുമാനിച്ചതായാണ് ഘടക കക്ഷികള്‍ക്ക് അയ്യച്ച സര്‍ക്കുലറില്‍ പറയുന്നത്. എങ്ങനെയാണ് ജനങ്ങളെ ദോഷകരമായി ബാധിക്കാതെ വ രുമാനമുണ്ടാക്കുകയെന്നാണ് ചോദ്യം? പിടിച്ചു നിര്‍ത്തി പിരിക്കുകയല്ലാതെ മറ്റെന്തെങ്കിലും വഴി സര്‍ക്കാരിന് മുന്നിലുണ്ടോ? കറന്‍റ് ബില്ല്, വാട്ടാര്‍ ചാര്‍ജ്, ഭൂനികുതി തുടങ്ങി ജീവിതാവസാനം വരെ കുറേ കനപ്പെട്ട ബില്ലുകളടച്ച് ജീവിക്കാന്‍ വിധിക്കപ്പെട്ട സാധാരണക്കാരന്‍ ഈ പണമെല്ലാം എങ്ങനെ കണ്ടെത്തും എന്ന് സര്‍ക്കാരിന് ധാരണയുണ്ടോ? ജീവിതച്ചെലവുകളില്‍ നട്ടം തിരിയുന്ന ഇന്നാട്ടിലെ സാധാരണക്കാരന്‍റെ വഴിയില്‍ ഒരു ടോളിന്‍റെ വാള് കൂടി വീഴാന്‍ അധികദൂരമില്ല.