വെഞ്ഞാറമൂട് കൂട്ടക്കൊലയുടെ രണ്ടാം ദിനവും കൊലയാളി അഫാന്റെ മനസിലിരിപ്പ് അവ്യക്തം. ഉമ്മയെയും വല്യുമ്മയെയും അക്രമിച്ചതിന്റെ കാരണം പണമാണെങ്കിൽ പ്രണയത്തിൽ ഇടപെട്ടതിലുള്ള വൈരാഗ്യമാകാം പിതൃസഹോദരനെയും ഭാര്യയെയും കൊലപ്പെടുത്തിയതിന് പിന്നിലെന്നും പൊലീസ് നിഗമനം. പണത്തോടുള്ള ആർത്തിക്ക് പിന്നിൽ ലഹരിയുടെ സ്വാധീനമാണോ എന്ന അന്വേഷണം പുരോഗമിക്കുമ്പോൾ ഒരു കൂസലുമില്ലാതെ മെഡിക്കൽ കോളജിൽ ചികിൽസയിലാണ് കൊലയാളി.