TOPICS COVERED

ഓണാഘോഷം ഇപ്പോള്‍ കേരളത്തിന് പുറത്താണെന്നാണ്  സോഷ്യല്‍ ലോകത്തെ കരകമ്പി... അത് തെളിയിക്കുന്നതാണ് കാനഡയിലെ ഈ ദൃശ്യങ്ങള്‍. ഓണമാണെന്ന് കരുതി ദാ ഇതുപോലെ ഊഞ്ഞാല്‍ കെട്ടിയാല്‍ എംവിഡിയുടെ കയ്യില്‍ നിന്നും മുട്ടന്‍ പണി കിട്ടും... പ്രത്യേകിച്ച് കേരളത്തില്‍. തന്ത വൈബിന്‍റെ കാലത്ത് നല്ല വൈബുള്ള ഒരു അച്ഛനെ കണ്ടാലോ? ബൈക്ക് വാങ്ങിയതിന്റെ വാര്‍ഷികം; അതിനുള്ള കേക്ക് ബൈക്ക് തന്നെ മുറിക്കണമെന്ന് മുതലാളിക്ക് ഒരേ വാശി. എന്നാല്‍ അങ്ങനെ ആകട്ടെ എന്ന് ബൈക്കും. റീലെടുക്കാനും വൈറലാകാനും പ്രായം ഒരു തടസമേ അല്ലന്ന് തെളിയിക്കുകയാണ് ഈ അപ്പച്ചനും അമ്മച്ചിയും.. അത് കൂടി കണ്ട ഇന്നത്തേക്ക് വിട

ENGLISH SUMMARY:

Digital trends social media viral videos