അച്ഛന് വേണ്ടി മകന് ആദ്യമായി പാടുന്ന പാട്ട്. അതുകേട്ട് ആര്‍ദ്രതയോടെ മകനെ ചേര്‍ത്തുപിടിക്കുന്ന അച്ഛന്. ഗംഗാവാലിപ്പുഴയുടെ ആഴങ്ങള്‍ക്ക് പ്രാണന് പകുത്ത് ഒടുവില്‍ ജന്മനാട്ടിലെ മണ്ണോട് ചേര്‍ന്ന അര്ജുന് എന്ന നൊമ്പരപ്പൂവ്. ആ മുഖത്തിന് ഒരിക്കല്‍കൂടി ജീവന്നല്കുകയാണ് ഒരു കലാകാരി.