കഴിഞ്ഞ രണ്ടു ദിവസമായി ഭാവഗായകൻ പി ജയചന്ദ്രന്റെ പാട്ടുകളാണ് സോഷ്യൽ മീഡിയ പേജുകൾ കൈയ്യടക്കുന്നത്. ഭാവ ചന്ദ്രന്റെ ചില പാട്ടുകളിൽ നിന്ന് തന്നെ ഇന്നത്തെ വൈറൽ കാഴ്ചകൾ ആരംഭിക്കാം. കല്യാണ തലേന്നുള്ള ചില ഒരുക്കങ്ങൾ കണ്ടാലോ... ഇത് ഫേസ് പാക്ക് അല്ല.... ഒരു ഫുൾ ഫാമിലി പാക്കാണ്.... അക്ഷരങ്ങൾ പറയാതെ വരുമ്പോൾ വഴക്ക് കേട്ട് കരയുന്ന കുട്ടികളെ കണ്ടിട്ടുണ്ട്. എന്നാൽ അക്ഷരങ്ങൾ പറഞ്ഞ് കരയുന്ന കുട്ടിയെ കണ്ടിട്ടുണ്ടോ? എന്നാ്ല ദേ കണ്ടോളൂ...മുറിവിന് മരുന്നു വയ്ക്കുകയാണ്... വേദനകൊണ്ട് അച്ഛൻ പുളഞ്ഞിരിക്കുന്നു. അപ്പോ ധൈര്യം പകരാനായി അവന്റെ വാക്കുകളെത്തി....സാരമില്ല, ഇതിപ്പോ തീരും..... അത്യപൂർവം, മനോഹരം ഈ കാഴ്ച.