കളമശ്ശേരി പോളിടെക്നിക്കിലെ ഒരു ക്ലാസ് റൂം, നിറയെ കുട്ടികളുള്ള ആ ക്ലാസില്‍  അധ്യാപകന്‍ ഒരു ചോദ്യം ചോദിച്ചു, ആ ചോദ്യം ഇങ്ങനെയായിരുന്നു, എന്തു കൊണ്ടാണ് പൈപ്പിന് റൗണ്ട് ഷെയ്പ്പ് , അതിന് ഒരു വിരുതന്‍ കൊടുത്ത മറുപടി ഇങ്ങനെയായിരുന്നു ‘സാറ് അത് പൈപ്പ് ഉണ്ടാക്കിയവനോട് ചോദിക്കണം’. ക്ലാസിലെ കുട്ടികള്‍  എല്ലാം പൊട്ടിച്ചിരിച്ചു, സാറാകട്ടെ മറുപടി പറഞ്ഞ ആ ചെറുപ്പക്കാരനെ പുറത്താക്കി., പക്ഷെ ആ അധ്യാപകന് അ ചെറുപ്പക്കാരന്‍ പറഞ്ഞ മറുപടിയിലെ തമാശ ഇഷ്ടപ്പെട്ടു, വര്‍ഷങ്ങള്‍ കഴിഞ്ഞു  സംവിധായകനായ തമ്പികണ്ണന്താനം  ആ   ചെറുപ്പക്കാരനെ പറ്റി ഈ അധ്യാപകന്‍ വഴി അറിഞ്ഞ് അയാളുടെ വീട്ടില്‍ ചെന്ന് തന്‍റെ സിനിമയിലേയ്ക്ക് വിളിക്കുന്നു, ആ നേരം അൽപ്പദൂരം എന്ന സിനിമയിലൂടെ  തന്‍റെ  27 ആം വയസില്‍  ആ ചെറുപ്പക്കാരന്‍  അരങ്ങേറ്റം കുറിക്കുന്നു, പിന്നെ അയാള്‍ക്ക് തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല, സഹതാരമായി, നായകനായി, വില്ലനായി, അങ്ങനെ എണ്ണിയാല്‍ തീരാത്ത കഥാപാത്രമായി വിസ്മയിപ്പിക്കുന്ന മലയാളത്തിലെ പെർഫെക്ട് കാസ്റ്റിംഗായി അയാള്‍ വളര്‍ന്നു, മലയാളത്തിന്‍റെ ഒരേ ഒരു സിദ്ധിഖ്, വേഷവൈവിധ്യങ്ങളില്‍ ഞെട്ടിക്കുകയാണ് 'നുമ്മ പറഞ്ഞ ഈ  നടന്‍' 

വിഡിയോ കാണാം