1997 ഒക്ടോബർ 18 ഒരു ശനിയാഴ്ചയായിരുന്നു. അന്നു വരെ  പതിവായി വെള്ളിയാഴ്ച ദിവസം മാത്രമായിരുന്നു മലയാള സിനിമയുടെ  റിലീസ്, എന്നാല്‍ ചില സാങ്കേതിക കാരണങ്ങളാല്‍ ആ വെള്ളിയാഴ്ച റിലീസ് ചെയ്യാനിരുന്ന ഒരു ചിത്രം ശനിയാഴ്ച റിലീസായി എത്തുന്നു, ആദ്യ ഷോ വിചാരിച്ചതുപോലെ പ്രേക്ഷകരുടെ ഒരു തള്ളികയറ്റം  കാണുവാന്‍ കഴിഞ്ഞില്ല, എന്നാല്‍ വൈകുന്നേരമായപ്പോഴെക്കും കാര്യങ്ങള്‍ മാറി മറിഞ്ഞു. തിയറ്ററുകളില്‍ ഹൗസ് ഫുള്‍ ബോര്‍ഡുകള്‍ തൂങ്ങി, പിന്നീട് ആ ചിത്രം സൂപ്പര്‍ ഹിറ്റ് ചാര്‍ട്ടിലേക്ക് , സിനിമ ഹിറ്റായി ഓടുമ്പോള്‍ അതില്‍ പ്രധാന വേഷത്തിലെത്തിയ നടന്‍ ആശുപത്രിക്കിടക്കയിലാണ്. ജനാല തുറന്നാൽ കാണാവുന്ന ദൂരത്തിലെ മതിലിൽ സിനിമയുടെ വിജയ പോസ്റ്റര്‍ കണ്ട താരം അടുത്തിരിക്കുന്ന തന്‍റെ ഭാര്യയോട് പറഞ്ഞു ‘നേരാടി..ഈ സിനിമ നൂറ് ഓടും’, എന്നാല്‍ ആ ചിത്രത്തിന്‍റെ നൂറാം ദിനം ആഘോഷിക്കാന്‍ ആ നടനുണ്ടായില്ല, തന്‍റെ  56-ാം വയസ്സിൽ ജീവിതവേഷം അഴിച്ചുവെച്ചു അയാള്‍ യാത്രയായി,, ആ ചിത്രത്തിന്‍റെ പേര് ഇങ്ങനെയായിരുന്നു ‘ലേലം’.

നായകനേക്കാള്‍ കയ്യടി നേടിയ ആനക്കാട്ടിൽ ഈപ്പച്ചന്‍

അബ്കാരി മേഖല അടക്കിവാണ  ആനക്കാട്ടിൽ ഈപ്പച്ചനായി എത്തിയ ആ നടന്‍ മണ്ണടിപ്പറമ്പിൽ എം.ജി.സോമശേഖരൻ നായർ എന്ന എം.ജി. സോമൻ . ബിഷപ്പിന്റെ മുഖത്തുനോക്കിപ്പോലും 'ഇര്‍റെവറന്റാ'യി സംസാരിക്കുന്ന ഈപ്പച്ചന്‍, ഔട്ട് സ്പോക്കണ്‍ ഡയലോഗ് കൊണ്ട് തീയറ്ററില്‍ ആര്‍പ്പുവിളിയുണ്ടാക്കിയ അതുല്യ നടന്‍.

ENGLISH SUMMARY:

Actor Soman Numma Paranja Nadan