തന്‍റെ ഭാഗ്യനായകന്‍ വിജയ്‌യുടെ വീട്ടില്‍ കുടുംബസമേതമെത്തി രംഭ. ഭർത്താവ് ഇന്ദ്രകുമാർ പത്മനാഥൻ, മക്കളായ സാഷ, ലാവണ്യ, ഷിവിൻ എന്നിവര്‍ക്കൊപ്പമായിരുന്നു രംഭയുടെ സന്ദര്‍ശനം. വിജയ്‌യ്ക്കൊപ്പമുള്ള ചിത്രങ്ങൾ തന്‍റെ ഇൻസ്റ്റഗ്രാം പേജിലൂടെ രംഭ പങ്കുവച്ചു. ഒട്ടേറപ്പേരാണ് ചിത്രങ്ങള്‍ക്ക് കമന്‍റുമായി രംഗത്തെത്തിയത്.
വെള്ളിത്തിരയില്‍ ഏറ്റുമധികം ആഘോഷിക്കപ്പെട്ട താരജോഡികളിലൊന്നാണ് വിജയ്–രംഭ ജോഡികള്‍. ഒട്ടേറെ ഹിറ്റ് ചിത്രങ്ങളില്‍ ഇവര്‍ നായികാ നായകന്‍മാരായെത്തി. എൻടെൻട്രും കാതൽ, നിനൈത്തേന്‍വന്തേ, മിന്‍സാര കണ്ണ,സുക്രന്‍തുടങ്ങിയചിത്രങ്ങളാണ് ഇരുവരും ജോഡികളായെത്തിയത്. 90ളുടെ അവസാനം മുതല്‍ 2000ത്തിന്‍റെ തുടക്കത്തിലാണ് വിജയ്–രംഭ ജോഡികള്‍ ഒന്നിച്ചത്. 2005ലാണ് ഇരുവരും ഏറ്റവും ഒടുവില്‍ ഒന്നിച്ച് അഭിനയിച്ചത്. ഈ വിജയ ജോഡി ഇനിയും സ്ക്രീനില്‍ ഒന്നിക്കണമെന്നാണ് ആരാധകരുടെ ആവശ്യം.