vijay-rajani

TOPICS COVERED

രാഷ്ട്രീയ പ്രവേശനത്തിന്റെ ആദ്യഘട്ടമെന്ന നിലയിൽ വിജയ് നടത്തിയ പാർട്ടി സംസ്ഥാന സമ്മേളനത്തിന് പിന്തുണയുമായി എത്തുകയാണ് സ്റ്റൈൽ മന്നൻ രജനികാന്ത്. വിജയ്‌യുടെ പാർട്ടിയായ തമിഴക വെട്രി കഴകം വിക്രവാണ്ടിയിൽ നടത്തിയ ആദ്യ സംസ്ഥാന സമ്മേളനം വൻ വിജയമായിരുന്നുവെന്നാണ് രജനികാന്ത് അഭിപ്രായപ്പെട്ടത്. 

vijay-firstspeech

ചെന്നൈയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘എല്ലാവർക്കും എന്റെ ദീപാവലി ആശംസകൾ. എല്ലാവരും സന്തോഷത്തോടെയും ആരോഗ്യത്തോടെയും ഇരിക്കട്ടെ. വിജയ്‌യുടെ ആദ്യ സംസ്ഥാന സമ്മേളനം തീർച്ചയായും ഒരു വലിയ വിജയമായിരുന്നു, അദ്ദേഹത്തിന് എന്റെ ആശംസകൾ’  രജനികാന്ത് പറഞ്ഞു

vijay-speech

ജനിച്ചവരെല്ലാം സമന്‍മാരെന്ന നയപ്രഖ്യാപനവുമായിട്ടായിരുന്നു സൂപ്പര്‍താരം വിജയ്‌യുടെ തമിഴക വെട്രി കഴകത്തിന്റെ ആദ്യ സംസ്ഥാന സമ്മേളനം. സാമൂഹ്യനീതിയില്‍ ഊന്നിയ മതേതര സമൂഹമാണെന്ന് ലക്ഷ്യമെന്ന് വ്യക്തമാക്കിയ വിജയ്, സാമൂഹികനീതി, സമത്വം , മതേതരത്വം എന്നതാണ് പാര്‍ട്ടിനയമെന്ന് പ്രഖ്യാപിച്ചു. വില്ലുപുരം വിക്രവാണ്ടിയില്‍ രണ്ടു ലക്ഷത്തിലധികം വരുന്ന പ്രവര്‍ത്തകരെ സാക്ഷി നിര്‍ത്തിയാണ് പെരിയാറിനെ അനുസ്മരിച്ച് വൈകാരികമായി പാര്‍ട്ടി നയം പ്രഖ്യാപിച്ചത്

vijay-tvk

ഭരണത്തിലും വിദ്യാഭ്യാസത്തിലും ദ്വിഭാഷ നയം കൊണ്ടുവരുമെന്നും തമിഴ് വികാരം ഉണര്‍ത്തി വിജയ് പ്രഖ്യാപിച്ചു. രാഷ്ട്രീയത്തിലും മാറ്റം വേണം. മാറിയേ തീരൂവെന്നും ആവേശം നിറഞ്ഞ അന്തരീക്ഷത്തില്‍ വിജയ് പറഞ്ഞു. അച്ഛന്റെയും അമ്മയുടെയും അനുഗ്രഹം വാങ്ങിയ ശേഷമായിരുന്നു വിജയ് നയപ്രഖ്യാപനം നടത്തിയത്.

vijay-tvl

പ്രസംഗത്തില്‍ ഡി.എം.കെയ്ക്കെതിരെ രൂക്ഷവിമര്‍ശനമായിരുന്നു താരം ഉയര്‍ത്തിയത്. ‍‍ഡി.എം.കെ. തമിഴ്നാടിനെ കൊള്ളയടിക്കുന്ന കുടുംബമാണ് . ആരുടെയെങ്കിലും എ ടീം, ബി ടീം എന്ന് വിശേഷിപ്പിച്ച് വീഴ്ത്താനാവില്ല. ആരുടെയും പേരുപറഞ്ഞ് വിമര്‍ശിക്കാത്തത് ഭയംകൊണ്ടല്ല. ആരെയും മോശക്കാരാക്കാന്‍ താല്‍പര്യമില്ല എന്നതിനാലാണ് ഈ നിലപാട്. 2026 നിയമസഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കും. ഒറ്റയ്ക്കു ഭൂരിപക്ഷം നേടും. ജനം ടി.വി.കെ ചിഹ്നത്തില്‍ വോട്ടുചെയ്യും. അഴിമതിക്കാരെ പുറത്താക്കും. ടി.വി.കെയുടെ നയം അംഗീകരിക്കുന്ന പാര്‍ട്ടികളെ സ്വാഗതം ചെയ്യുന്നു. കരിയറിന്റെ ഉയരത്തില്‍ നില്‍ക്കുമ്പോള്‍ അതുപേക്ഷിച്ച് വന്നത് ജനത്തെ വിശ്വസിച്ചാണെന്നും വിജയ് പറഞ്ഞു.

ENGLISH SUMMARY:

Rajinikanth recently expressed his support for Vijay's new political party, TVK In a statement, he praised Vijay's commitment to social issues and encouraged fans to rally behind the initiative. This endorsement is seen as a significant boost for Vijay's political aspirations, given Rajinikanth's status as a beloved figure in Tamil cinema. The support signals a potential shift in the political landscape, with both actors having substantial fan bases in Tamil Nadu.