മുംബൈയിലെ ബാന്ദ്ര കുർള കോംപ്ലക്സിൽ ആഡംബര വീട് സ്വന്തമാക്കി പ്രശസ്ത നടൻ ആർ.മാധവൻ. സിഗ്നിയ പേള്‍ അപ്പാര്‍ട്ട്മെന്‍റ് കോംപ്ലക്സിലാണ് താരത്തിന്‍റെ പുതിയ ഭവനം. രജിസ്ട്രേഷൻ രേഖകൾ പ്രകാരം 17.5 കോടി രൂപയ്ക്കാണ് മാധവൻ ഏകദേശം 389 ചതുരശ്ര മീറ്റർ (4,182 ചതുരശ്ര അടി) വിസ്തൃതിയും, രണ്ട് പാർക്കിംഗ് സ്പേയ്സുമുള്ള ഈ വീട് സ്വന്തമാക്കിയത്.

ജൂലൈ 22നായിരുന്നു താരത്തിന്‍റെ ആഢംബര ഭവനത്തിന്‍റെ രജിസ്ട്രേഷന്‍. സ്റ്റാമ്പ് ഡ്യൂട്ടിക്കായി 1.05 കോടി രൂപയും 30,000 രൂപ രജിസ്‌ട്രേഷൻ ഫീസും നല്‍കിയതായാണമ് റിപ്പോര്‍ട്ട്.  അത്യാധുനിക സൗകര്യങ്ങളോട് കൂടിയ വീട്ടില്‍ 5 കിടപ്പുമുറുകളാണ് വീട്ടിലുള്ളത്. 

റോക്കട്രി, ദി നമ്പി ഇഫക്റ്റ് എന്ന ചിത്രങ്ങളുടെ സംവിധായകനായാണ് മാധവൻ അരങ്ങേറ്റം കുറിച്ചത്.   എസ് ശശികാന്ത് സംവിധാനം ചെയ്യുന്ന ദി ടെസ്റ്റ് ആണ് മാധവന്‍റേതായി റിലീസിന് ഒരുങ്ങുന്ന സിനിമ. സ്പോർട്സ് ഡ്രാമയായി ഒരുങ്ങുന്ന ചിത്രത്തില്‍ നയന്‍താര, സിദ്ധാര്‍ത്ഥ് എന്നിവരും പ്രധാന വേഷത്തിലെത്തുന്നുണ്ട്

ENGLISH SUMMARY:

Actor Madhavan owns a luxury house in Bandra