Image Credit: facebook

TOPICS COVERED

മമ്മൂട്ടി നായകനായെത്തിയ മാസ്സ് ആക്ഷൻ ചിത്രം 'ടർബോ' 70 കോടി ക്ലബ്ബില്‍. ചിത്രത്തിന്‍റെ നിര്‍മാതാക്കളായ മമ്മൂട്ടി കമ്പനിയും സംവിധായകന്‍ വൈശാഖും തന്നെയാണ് ഈ വിവരം പുറത്ത് വിട്ടത്. സിനിമയുടെ ആഗോള കളക്ഷനാണ് 70 കോടി പിന്നിട്ടത്. നാലുനാള്‍ കൊണ്ട് അമ്പത് കോടി തികച്ച സിനിമ, 11 ദിവസം ആയപ്പോഴാണ് 70 കോടി കളക്ഷന്‍ സ്വന്തമാക്കിയിരിക്കുന്നത്. ഇപ്പോഴും ഹൗസ്ഫുള്‍‌ ഷോകളുമായാണ് സിനിമ പ്രദര്‍ശനം തുടരുന്നത്. 

ഒരിടവേളയ്ക്ക് ശേഷം മമ്മൂട്ടി വീണ്ടുമൊരു മാസ് ആക്ഷൻ ത്രില്ലറുമായെത്തുന്നു എന്നത് തന്നെയായിരിന്നു ടർബോയിലേക്ക് പ്രേക്ഷകരെയും ആരാധകരെയും ഒരുപോലെ അടുപ്പിച്ച ഘടകം. ആക്ഷനും ചേസിങ്ങും ഒക്കെയായി ടര്‍ബോ ജോസായി നിറഞ്ഞാടിയ മമ്മൂട്ടിക്ക് നിറഞ്ഞ കയ്യടിയാണ് ലഭിക്കുന്നത്.  

ജോസ് എന്ന നായക കഥാപാത്രമായി ചിത്രത്തില്‍ മമ്മൂട്ടി എത്തുമ്പോള്‍ മറ്റ് സുപ്രധാന വേഷങ്ങളില്‍ കന്നഡയിലെ രാജ് ബി ഷെട്ടിയും തെലുങ്ക് നടൻ സുനിലുമാണ് ഉള്ളത്. ആക്ഷന് ഏറെ പ്രാധാന്യം നൽകിയാണ് മമ്മൂട്ടിയുടെ ചിത്രം ഒരുക്കുന്നത്. വിയറ്റ്നാം ഫൈറ്റേർസാണ് നിര്‍ണായകമായ ആക്ഷൻ രംഗങ്ങൾ കൈകാര്യം ചെയ്യുന്നത്. നിര്‍മാണം മമ്മൂട്ടി കമ്പനിയുടെ ബാനറിലാണ്.

മിഥുൻ മാനുവൽ തോമസ് ആണ് ചിത്രത്തിന്‍റെ തിരക്കഥ ഒരുക്കിയത്. മമ്മൂട്ടി കമ്പനി നിര്‍മിക്കുന്ന അ‍ഞ്ചാമത്തെ ചിത്രം കൂടിയാണ് ടര്‍ബോ. ജീപ്പ് ഡ്രൈവറായ ജോസിന്‍റെ കഥയാണ് ചിത്രം പറയുന്നത്. കന്നഡ, തെലുങ്ക് താരങ്ങളായ രാജ്​ബി ഷെട്ടി, സുനില്‍, ബിന്ദു പണിക്കര്‍, ശബരീഷ് വര്‍മ, ആദര്‍ശ്, ജോണി ആന്‍റണി മുതലായവരാണ് മറ്റു താരങ്ങള്‍. അഞ്ജന ജയപ്രകാശാണ് ചിത്രത്തിലെ നായിക

ENGLISH SUMMARY:

Mammootty-starrer "Turbo" saw a notable collection at the box office, underlining its commercial success