devadoothan-movie

ഫോര്‍ കെ ദൃശ്യമികവില്‍ ദേവദൂതന്‍ വീണ്ടും തിയറ്ററില്‍ എത്തിയപ്പോള്‍ വമ്പന്‍ പ്രേക്ഷക സ്വീകാര്യത. ഹൗസ്ഫുള്‍ ഷോകളുമായി ചിത്രം പ്രദര്‍ശനം തുടരുകയാണ്. ഇരുപത്തി നാല് വര്‍ഷം മുന്‍പ് തിയറ്ററില്‍ വന്‍ പരാജയം നേരിട്ട തന്‍റെ സിനിമയെ ആളുകള്‍ ഒന്നടങ്കം ഏറ്റെടുത്തതില്‍ സന്തോഷമുണ്ടെന്ന് സംവിധായകന്‍ സംവിധായകന്‍ സിബി മലയില്‍ പറഞ്ഞു. ചിത്രത്തിന്  മികച്ച പ്രതികരണം ലഭിച്ചതോടെ ചിത്രത്തിന്റെ സ്ക്രീൻ കൌണ്ട് കൂട്ടി  നിര്‍മ്മാതാക്കള്‍. 56 തിയറ്ററിൽ നിന്ന് 100 തിയറ്ററുകളിലേക്കാണ് ചിത്രം എത്തുന്നത്. കോക്കേഴ്സ് മീഡിയ എന്‍റര്‍ടെയ്ന്‍‍മെന്‍റ്സ് ആണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചിരിക്കുന്നത്. കേരളത്തിന് പുറമേ കോയമ്പത്തൂര്‍, ചെന്നൈ, മുംബൈ, ഹൈദരാബാദ്, ദില്ലി, ബെംഗളൂരു, മംഗളൂരു എന്നിവിടങ്ങളിലും ചിത്രത്തിന് റിലീസ് ഉണ്ട്. 

മികച്ച പ്രതികരണം ലഭിച്ചതോടെ ചിത്രത്തിന്റെ സ്ക്രീൻ കൂട്ടി നിര്‍മ്മാതാക്കള്‍. 56 തിയറ്ററിൽ നിന്ന് 100 തിയറ്ററുകളിലേക്കാണ് ചിത്രം എത്തുന്നത്.

2000ത്തിൽ പുറത്തിറങ്ങിയ ദേവദൂതന്റെ തിരക്കഥ രഘുനാഥ് പലേരിയുടെതാണ്. ജയപ്രദ, വിനീത് കുമാർ, മുരളി, ജഗതി ശ്രീകുമാർ, ജഗദിഷ് തുടങ്ങിയവർ ചിത്രത്തിൽ പ്രധാനവേഷത്തിൽ എത്തിയിരുന്നു. വിദ്യാസാഗർ ആയിരുന്നു സംഗീതം. നേരത്തെ ഒരു കോടി രൂപ മുടക്കി സ്ഫടികം സിനിമ സംവിധായകൻ ഭദ്രൻ തിയറ്ററുകളിലെത്തിച്ചിരുന്നു.