ബോക്സ്ഓഫിസിൽ നിന്നും കോടികൾ വാരി വിജയ് ചിത്രം ദ് ഗ്രേറ്റസ്റ്റ് ഓഫ് ഓൾ ടൈം. 120 കോടിയാണ് സിനിമയുടെ വേൾഡ് വൈഡ് ഗ്രോസ് കലക്‌ഷൻ. ഈ വർഷം ഇറങ്ങിയ സിനിമകളിൽ ഏറ്റവും മികച്ച ഓപ്പണിങ് ലഭിച്ച തമിഴ് ചിത്രമായും ഗോട്ട് മാറി. 43 കോടിയാണ് ഇന്ത്യയിൽ നിന്നു മാത്രം ലഭിച്ചത്. കേരളത്തിൽ നിന്നും മാത്രം ആദ്യദിനം വാരിയത് 5.80 കോടി. ഇന്ത്യന്‍ ബോക്സോഫീസില്‍ സിനിമ മുൻകൂർ ടിക്കറ്റ് വിൽപ്പനയിൽ നിന്ന് 19.38 കോടി രൂപ ചിത്രം സമാഹരിച്ചുവെന്നാണ് വിവരം. 11,064 ഷോകളിലായി 9,63,721 ടിക്കറ്റുകൾ വിറ്റുവെന്ന് മൂവി ട്രാക്കിംഗ് സൈറ്റ് സാക്നിൽക് പറയുന്നത്. തമിഴ് പതിപ്പ് മാത്രം 6,859 ഷോകൾക്കായി 9,04,510 ടിക്കറ്റുകളിൽ നിന്ന് 18.25 കോടി രൂപ നേടിയപ്പോൾ ഹിന്ദി, തെലുങ്ക് പതിപ്പുകൾ യഥാക്രമം 30.98 ലക്ഷം രൂപയും 53.4 ലക്ഷം രൂപയും നേടി.
അതേസമയം കേരളത്തിലടക്കം മോശം പ്രതികരണമാണ് ചിത്രത്തിനു ലഭിക്കുന്നത്. തിരക്കഥയും ആവർത്തിച്ചു വരുന്ന ക്രിഞ്ച് രംഗങ്ങളുമാണ് സിനിമയുടെ പ്രധാന പോരായ്മ എന്നാണ് ആരാധകര്‍ പറയുന്നത്. വിജയ്‍യുടെ ലുക്കും നെഗറ്റിവ് ആയി മാറി. മലയാളത്തിൽ നിന്നും ജയറാം, അജ്മൽ അമീർ എന്നിവർ മുഴുനീള കഥാപാത്രങ്ങളായി എത്തുന്നുണ്ട്.