soshmadarshini-film

TOPICS COVERED

ബേസില്‍ ജോസഫും നസ്രിയ നസിമും ആദ്യമായി ഒന്നിക്കുന്ന ചിത്രം സൂക്ഷ്മദര്‍ശിനി നവംബര്‍ 22ന് തിയറ്ററുകളിലേക്ക്. എം.സി.ജിതിനാണ് ചിത്രത്തിന്‍റെ സംവിധാനം.  ഒരു ഇടവേളയ്ക്ക് ശേഷമാണ്  നസ്രിയ പുതിയ ചിത്രവുമായെത്തുന്നത് എന്ന പ്രത്യേകതയും സൂക്ഷമദര്‍ശിനിക്കുണ്ട്..

ദീപക് പറമ്പോൾ, സിദ്ധാർത്ഥ് ഭരതൻ, കോട്ടയം രമേഷ്, അഖില ഭാർഗവൻ, പൂജ മോഹൻരാജ്, മെറിൻ ഫിലിപ്പ്, മനോഹരി ജോയ്, ഹിസാ മേഹക്, ഗോപൻ മങ്ങാട്ട്, ജയ കുറുപ്പ്, റിനി ഉദയകുമാർ, ജയിംസ്, നൗഷാദ് അലി, അപർണ റാം, സരസ്വതി റാം തുടങ്ങിയവരും ചിത്രത്തിലുണ്ട്.അതുൽ രാമചന്ദ്രനും ലിബിൻ ടിബിയും ചേർന്ന് തിരക്കഥ.

soshmadarshini-jithin

ശരൺ വേലായുധൻ ഛായാഗ്രഹണവും ചമൻ ചാക്കോ എഡിറ്റിംഗും ക്രിസ്റ്റോ സേവ്യർ സംഗീതവും നിർവ്വഹിക്കുന്നു. ഹാപ്പി അവേഴ്‌സ് എൻ്റർടെയ്ൻമെൻ്റ്‌സിൻ്റെയും എവിഎ പ്രൊഡക്ഷൻസിൻ്റെയും ബാനറിൽ സമീർ താഹിർ, ഷൈജു ഖാലിദ്, എവി അനൂപ് എന്നിവർ ചേർന്നാണ് സൂക്ഷമദർശിനി നിർമ്മിക്കുന്നത്. 2018ലിറങ്ങിയ നോണ്‍സെന്‍സാണ് എം.സി.ജിതിന്‍റെ ആദ്യചിത്രം.

Basil and Nazria arrive with a microscope; The film hits theaters on November 22: