നാലുവരി മലയാളം ചേര്‍ത്തൊരുക്കിയ പാട്ടിനു പിന്നാലെ പുഷ്പ 2വിന്റെ ടിക്കറ്റ് കളക്ഷനുമായി ബന്ധപ്പെട്ട വാര്‍ത്തകളും പുറത്തുവരികയാണ്. തെന്നിന്ത്യന്‍ സിനിമാലോകം ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രത്തിന്റെ 12 ലക്ഷം ടിക്കറ്റുകള്‍ വിറ്റുകഴിഞ്ഞതായാണ് റിപ്പോര്‍ട്ട്. 30കോടി ആഭ്യന്തരവിപണിയിലും നേടിക്കഴിഞ്ഞു.
ഡിസംബര്‍ അഞ്ചിനാണ് ചിത്രം തിയറ്ററുകളിലെത്തുക. വാനോളം പ്രതീക്ഷയോടെയാണ് വീണ്ടും വരുന്ന പുഷ്പയെ കാണാന്‍ പ്രേക്ഷകര്‍ കാത്തിരിക്കുന്നത്. നിലവിലെ ടിക്കറ്റ് കളക്ഷന്‍ റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത് മറ്റൊരു ചരിത്രസൃഷ്ടിയിലേക്കാകുമോ പുഷ്പ എന്ന സംശയവും ഉയര്‍ന്നുകഴിഞ്ഞു. ആര്‍ആര്‍ആറാറിനെയും ബാഹുബലിയെയും വെല്ലാന്‍ പുഷ്പയ്കക്കു സാധിക്കുമോ എന്നും ചോദ്യങ്ങളുയര്‍ന്നു കഴിഞ്ഞു.
എസ്എസ് രാജമൗലി സംവിധാനം ചെയ്ത ആര്‍ ആര്‍ ആറാണ് നിലവില്‍ ഓപ്പണിങ് കളക്ഷനില്‍ മുന്‍പില്‍. 58.37കോടി രൂപയായിരുന്നു ചിത്രത്തിന്റെ അഡ്വാന്‍സ് ബുക്കിങ്. ആഗോളതലത്തില്‍ ആദ്യദിനം 223കോടി രൂപയാണ് ആര്‍ആര്‍ആര്‍ നേടിയത്. 1230കോടി ലൈഫ്ടൈം കളക്ഷനും നേടി. ആമിര്‍ഖാന്റെ ദംഗല്‍– 2070.3കോടി , ബാഹുബലി 2 ദി കണ്‍ക്ലൂഷന്‍ 1788.06കോടി, കെജിഎഫ്, ജവാന്‍ എന്നിവയാണ് ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ ഇന്ത്യന്‍ ചിത്രങ്ങള്‍.