barozz-trailer

ആരാധകര്‍ കാത്തിരിക്കുന്ന മോഹന്‍ലാല്‍ ചിത്രം ബറോസിന്‍റെ അഡ്വാന്‍സ് ടിക്കറ്റ് ബുക്കിംഗ് തുടങ്ങി. ബുക്ക് മൈ ഷോ, ടിക്കറ്റ് ന്യൂ അടക്കമുള്ള പ്ലാറ്റ്ഫോമുകളില്‍ രാവിലെ 10 മുതല്‍ ബുക്കിംഗ് ആരംഭിച്ചിട്ടുണ്ട്. ക്രിസ്മസ് ദിനത്തിലാണ് ചിത്രം തിയറ്ററുകളില്‍ എത്തുക. ക്രിസ്തുമസ് സമയമായതിനാൽ ഫാമിലി പ്രേക്ഷകർ തന്നെയാണ് സിനിമയുടെ ലക്ഷ്യം. 2024 ലെ ഏറ്റവും കൂടുതൽ കളക്ഷൻ നേടുന്ന സിനിമയുടെ പട്ടികയിൽ ബറോസിന് മുന്നിലെത്താൻ സാധിക്കുമോയെന്ന് കാത്തിരുന്നു കാണേണ്ടിവരും.

നിലവിൽ മമ്മൂട്ടി ചിത്രമായ ടർബോയാണ് ആദ്യ ദിന കളക്ഷനിൽ ഒന്നാം സ്ഥാനത്ത്. 6.15 ആണ് ടർബോയുടെ കളക്ഷൻ. മോഹൻലാൽ ചിത്രമായ മലൈക്കോട്ടൈ വാലിബൻ രണ്ടാം സ്ഥാനത്തുണ്ട്. 5.85 ആണ് വാലിബന്റെ നേട്ടം. ഈ രണ്ടു സിനിമകളെയും ബറോസിന് മറികടക്കാനാകുമോ എന്നാണ് എല്ലാവരും പ്രതീക്ഷകളോടെ ഉറ്റുനോക്കുന്നത്. നിലവില്‍ തിയറ്ററില്‍ മികച്ച പ്രകടനം കാഴ്ച വയ്ക്കുന്ന ഉണ്ണിമുകുന്ദന്‍ ചിത്രം മാര്‍ക്കോയ്ക്ക് ബറോസ് വെല്ലുവിളിയാകുമോ എന്നാണ് സൈബറിടത്തെ സംസാരം.

ആശിർവാദ് സിനിമാസിന്‍റെ ബാനറില്‍ ആന്‍റണി പെരുമ്പാവൂര്‍ ആണ് 'ബറോസ്' നിർമ്മിക്കുന്നത്. ഇന്ത്യയിലെ ആദ്യ ത്രീഡി ചിത്രമായിരുന്ന 'മൈ ഡിയര്‍ കുട്ടിച്ചാത്തന്‍' സംവിധാനം ചെയ്‍ത ജിജോയുടെ കഥയെ ആസ്‍പദമാക്കിയാണ് മോഹന്‍ലാല്‍ സിനിമയൊരുക്കുന്നത്. കൗമാരക്കാരനായ സംഗീത വിസ്മയം ലിഡിയന്‍ നാദസ്വരമാണ് ചിത്രത്തിന്‍റെ സംഗീത സംവിധായകന്‍. അമേരിക്കന്‍ ടെലിവിഷന്‍ ചാനലായ സിബിഎസിന്‍റെ വേള്‍ഡ്സ് ബെസ്റ്റ് പെര്‍ഫോമര്‍ അവാര്‍ഡ് നേടിയ ലിഡിയന്‍റെ ആദ്യ സിനിമയാണ് ബറോസ്. അതേസമയം റിലീസിന് മുന്നോടിയായി ദുബൈയില്‍ ഒരു സ്പെഷല്‍ ഷോ ചിത്രത്തിന്റെ പ്രവര്‍ത്തകര്‍ക്കായും വിതരണക്കാര്‍ക്കായും മോഹന്‍ലാല്‍ സംഘടിപ്പിച്ചിരുന്നു. സംവിധാനത്തിനൊപ്പം ബറോസ് എന്ന ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നതും മോഹന്‍ലാല്‍ ആണ്. സന്തോഷ് ശിവന്‍ ആണ് ഛായാഗ്രഹണം.

ENGLISH SUMMARY:

Mohanlal's directorial debut, Barroz: Guardian of Treasures, is set to release on December 25, 2024, coinciding with Christmas. Advance bookings for the film have commenced in various regions, including Bahrain, with screenings available in 3D and IMAX 3D formats.