മൂന്നു ദിവസത്തിനിടെ 150കോടി നേടി വിക്കി കൗശല്‍ ചിത്രം ‘ഛാവ’യുടെ കുതിപ്പ്. ഈ വര്‍ഷത്തെ ഏറ്റവും വലിയ ബോളിവുഡ് ഹിറ്റിലേക്കാണ് വിക്കിയുടെ യാത്ര. ആഗോള ബോക്സോഫീസ് കളക്ഷനായി 165.75കോടിയാണ് ഛാവ നേടിയിരിക്കുന്നത്. റിലീസ് ചെയ്ത് മൂന്നു ദിവസത്തിനിടെ 140കോടി നേടിയ അക്ഷയ് കുമാര്‍ ചിത്രം സ്കൈഫോഴ്സിനെയും പിന്നിലാക്കിയാണ് ഛാവ മുന്നേറുന്നത്.
ട്രേഡ് ട്രാക്കിംഗ് വെബ്സൈറ്റ് സക്നിൽക്കിന്റെ റിപ്പോര്‍ട്ട് അനുസരിച്ച്, സിനിമയുടെ ആഗോള ബോക്സ് ഓഫീസ് നേട്ടം164.75 കോടി രൂപയാണ്. ഇന്ത്യന്‍ കളക്ഷന്‍ 139.75 കോടിയാണ്. സിനിമ വിദേശത്ത് 25 കോടിയിലേറെ കളക്ഷൻ നേടിയതായാണ് റിപ്പോര്‍ട്ട്. വാലന്റൈന്‍സ് ഡേ ദിനത്തില്‍ പുറത്തിറങ്ങിയ ചിത്രത്തിൽ വിക്കി കൗശലും രശ്മിക മന്ദാനയും ആണ് ജോഡികള്‍.1681-ൽ കിരീടധാരണം നേടിയതുമുതലുള്ള മറാത്ത ഭരണാധികാരി ചത്രപതി സംബാജിയുടെ ഐതിഹാസിക ഭരണകാലമാണ് ചിത്രം പറയുന്നത്.
ലക്ഷ്മൺ ഉടേക്കർ സംവിധാനം ചെയ്ത പീരിയഡ് ഡ്രാമ ചിത്രം ഛാവ, വാലന്റൈൻസ് ദിനത്തിൽ വലിയ ആവേശത്തോടെയാണ് തിയേറ്ററുകളിൽ എത്തിയത്. 2025 ലെ ഇതുവരെയുള്ള ഏറ്റവും വലിയ ഓപ്പണിംഗ് റെക്കോർഡുമായി ചിത്രം ബോക്സ് ഓഫീസിൽ ശക്തമായ പ്രകടനമാണ് കാഴ്ചവയ്ക്കുന്നത്.