empuraan-100-core

ബോക്സ്ഓഫിസില്‍ ചരിത്രം സൃഷ്ടിച്ച് ‘എമ്പുരാൻ’. 48 മണിക്കൂര്‍ കൊണ്ട് നൂറ് കോടി ക്ലബ്ബിലെത്തി ചിത്രം. മോഹന്‍ലാല്‍ തന്നെയാണ് ചിത്രം  100 കോടി ക്ലബ്ബിലെത്തിയ കാര്യം സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്. ആഗോള തലത്തിൽ ആദ്യദിനം ഏറ്റവുമധികം കലക്‌ഷൻ നേടുന്ന മലയാള ചിത്രവും എമ്പുരാനാണ്. 

വിദേശത്തും ചിത്രം റെക്കോർഡുകൾ തിരുത്തിക്കുറിച്ചു. ഓവർസീസ് കലക്‌ഷൻ ബോളിവുഡ് സിനിമകൾക്കു ലഭിക്കുന്നതിനേക്കാൾ ഓപ്പണിങ് ആണ് എമ്പുരാന് ലഭിച്ചത്. യുകെയിലും ന്യൂസിലാൻഡിലും ഏറ്റവുമധികം ഓപ്പണിങ് കലക്‌‌ഷൻ ലഭിക്കുന്ന ഇന്ത്യൻ സിനിമയായി എമ്പുരാൻ മാറി.അഡ്വാൻസ് ബുക്കിങിലൂടെ ആദ്യ ദിനം തന്നെ ചിത്രം 50 കോടി ക്ലബിലെത്തിയിരുന്നു. ഇതാദ്യമായാണ് ഒരു മലയാള ചിത്രം ഈ നേട്ടം കൈവരിക്കുന്നത്.

മലയാള സിനിമയുടെ ചരിത്രത്തിലെ എക്കാലത്തെയും ഏറ്റവും വലിയ ബജറ്റില്‍ എത്തിയ ചിത്രമാണ് എമ്പുരാന്‍. പൃഥ്വിരാജിന്‍റെ സംവിധാന അരങ്ങേറ്റ ചിത്രമായിരുന്ന ലൂസിഫറിന്‍റെ രണ്ടാം ഭാഗം മലയാള സിനിമയില്‍ ഏറ്റവുമധികം പ്രീ റിലീസ് ഹൈപ്പ് നേടിയെടുത്ത ചിത്രം കൂടിയാണ്. 

ENGLISH SUMMARY:

Empuraan has made history at the box office, entering the ₹100 crore club within just 48 hours. Mohanlal himself confirmed the milestone through social media. The film also holds the record for the highest first-day global collection for a Malayalam movie.