ഇന്നലെയാണ് മോഹന്‍ലാല്‍–പൃഥ്വിരാജ് കൂട്ടുകെട്ടില്‍ ഒരുക്കിയ എമ്പുരാന്‍ സനിമ റിലീസ് ചെയ്തത്. സിനിമ എല്ലാ ഷോകളും ഹൗസ് ഫുള്‍ ആയി പ്രദര്‍ശനം തുടരുകയാണ്. മറുവശത്ത് വിവാദങ്ങളും ഉയര്‍ന്നുവരുന്നു. ബിജെപി വിരുദ്ധതയാണ് സിനിമയുടെ ഉള്ളടക്കമെന്നതാണ് സംഘപരിവാറുകാരെ പ്രകോപിപ്പിച്ചിരിക്കുന്നത്.
ഇന്ന് ബിജെപി കോര്‍ കമ്മിറ്റിയിലും എമ്പുരാന്‍ വിഷയമായി. സെൻസർ ബോർഡിലെ ആര്‍എസ്എസ് നോമിനികൾക്ക് വീഴ്ചപറ്റിയെന്നാണ് ബിജെപി വിമര്‍ശനം. സംഘടനാതല നടപടിയുണ്ടാകുമെന്ന് രാജീവ് ചന്ദ്രശേഖർ കോർകമ്മിറ്റിയിൽ സൂചിപ്പിച്ചു. എന്നാല്‍, എമ്പുരാനെതിരായ പ്രചാരണം ബിജെപി നടത്തേണ്ടെന്നും കോർ കമ്മിറ്റി നിലപാട് എടുത്തു. ബിജെപി നോമിനികൾ സെൻസർ ബോർഡിൽ ഇല്ലെന്നാണ് കെ.സുരേന്ദ്രൻ വിശദീകരണം