legend-saravanan-movie

TOPICS COVERED

പ്രമുഖ ശരണവ സ്റ്റോർസ് ഉടമ അരുള്‍ ശരവണൻ നായകനായി എത്തുന്ന പുതിയ ചിത്രം വരുന്നു. ഉണ്ണി മുകുന്ദനും സൂരിയും ശശികുമാറും പ്രധാന വേഷത്തിൽ എത്തിയ ​ഗരുഡൻ എന്ന ചിത്രത്തിന്‍റെ സംവിധായകൻ ദുരൈ സെന്തിൽ കുമാർ ആണ് സിനിമ സംവിധാനം ചെയ്യുന്നത്. ശരവണൻ തന്നെയാണ് പുതിയ സിനിമയെ കുറിച്ചുള്ള വിവരം സോഷ്യൽ മീഡിയയിലൂടെ പങ്കിട്ടത്. 

2022ലാണ് ശരവണന്‍റെ ലെജന്‍ഡ് എന്ന പേരില്‍ ആദ്യ സിനിമ റിലീസ് ചെയ്തത്. ദ് ലെജന്‍ഡ് ന്യൂ ശരവണ സ്റ്റോഴ്സ് പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ ശരവണന്‍ തന്നെയാണ് ചിത്രം നിര്‍മ്മിച്ചത്. സംവിധായകരായ ജെഡി-ജെറി ജോഡിയാണ് ദ് ലെജൻഡ് സംവിധാനം ചെയ്തത്. 2015 മിസ് യൂണിവേഴ്സ് മത്സരത്തിലെ ഇന്ത്യൻ പ്രതിനിധിയുമായിരുന്ന ഉർവശി റൗട്ടേലയായിരുന്നു നായിക. ഹാരിസ് ജയരാജിന്റെ സംഗീതത്തിൽ പുറത്തുവന്ന പാട്ടുകൾ എല്ലാം ഹിറ്റായിരുന്നു.

ENGLISH SUMMARY:

Legend Saravanan's next with Durai Senthilkumar begins