sureshgopi-varaham

സുരേഷ് ഗോപി, സുരാജ് വെഞ്ഞാറമൂട്, ഗൗതം വാസുദേവ് ​​മേനോൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സനൽ വി. ദേവൻ സംവിധാനം ചെയ്യുന്ന ‘വരാഹം’ എന്ന ‌‌സിനിമയുടെ ടീസർ റിലീസായി. സുരേഷ് ഗോപിയുടെ പിറന്നാളിനോടനുബന്ധിച്ചാണ് ടീസർ റിലീസ്. സിനിമയില്‍ രണ്ട് ഗെറ്റപ്പിലാണ് താരം പ്രത്യക്ഷപ്പെടുന്നത്. കേന്ദ്രമന്ത്രിയായതിന് ശേഷം തിയറ്ററില്‍ എത്താന്‍ പോകുന്ന  ആദ്യ  സുരേഷ് ഗോപി ചിത്രം കൂടിയാണ് വരാഹം.

നവ്യ നായർ, പ്രാഞ്ചി ടെഹ് ലാൻ, ശ്രീജിത്ത് രവി, സന്തോഷ് കീഴാറ്റൂർ, സാദ്ദിഖ്,സരയു തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങൾ. കുഞ്ഞമ്മിണീസ് ഹോസ്പിറ്റൽ എന്ന ചിത്രത്തിനു ശേഷം സനൽ വി. ദേവൻ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം അജയ് ഡേവിഡ് കാച്ചപ്പിള്ളി നിർവഹിക്കുന്നു. മനു സി കുമാർ തിരക്കഥ സംഭാഷണമെഴുതുന്നു. കഥ ജിത്തു കെ ജയൻ, മനു സി. കുമാർ, സംഗീതം രാഹുൽ രാജ്, എഡിറ്റർ മൻസൂർ മുത്തുട്ടി