1971 ബിയോണ്ട് ബോർഡേഴ്സ് എന്ന മോഹൻലാൽ ചിത്രത്തിന് ശേഷം മേജർ രവി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ‘ഓപ്പറേഷൻ റാഹത്തിന്‍റെ ടീസർ പുറത്ത്. ശരത്കുമാർ, മാളവിക മേനോൻ എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നത്.വിദേശ രാജ്യത്ത് കുടുങ്ങിപോവുന്ന യുവതിയെ രക്ഷിക്കാൻ ഇന്ത്യൻ ഗവൺമെന്റും ഇന്ത്യൻ ആർമിയും നടത്തുന്ന ശ്രമങ്ങളാണ് ചിത്രത്തിന്റെ പ്രമേയം.
മലയാളം, ഹിന്ദി, കന്നഡ, തമിഴ്, തെലുങ്ക് ഭാഷകളിലാണ് ചിത്രമൊരുങ്ങുന്നത്. കൃഷ്ണകുമാർ കെ ആണ് ചിത്രത്തിന് വേണ്ടി തിരക്കഥയൊരുക്കുന്നത്. പ്രസിഡൻഷ്യൽ മൂവീസ് ഇന്റർനാഷണലിന്റെ ബാനറിൽ ആഷ്ലിൻ മേരി ജോയ് ആണ് ചിത്രം നിർമ്മിക്കുന്നത്.