TOPICS COVERED

ദളപതി വിജയ്‌യുടെ അവസാന ചിത്രമായ ‘ദളപതി 69’ സംവിധാനം ചെയ്യാൻ എച്ച്. വിനോദ്. സിനിമ നിർമിക്കുന്നത് കെവിഎൻ പ്രൊഡക്‌ഷൻസ് ആണ്.കരിയറിലെ അറുപത്തൊൻപതാം ചിത്രം പൂർത്തിയാക്കിയശേഷം സിനിമാഭിനയത്തോട് വിടപറയാൻ ഒരുങ്ങുകയാണ് വിജയ്. ഇനി പൂർണമായും രാഷ്ട്രീയത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് താരത്തിന്റെ തീരുമാനം.

ഈ വർഷം ഒക്ടോബറിൽ ചിത്രീകരണം ആരംഭിക്കുന്ന ചിത്രം 2025 ഒക്ടോബറിൽ തിയേറ്ററിലേക്കെത്തും. ബ്ലോക്ക്ബസ്റ്ററുകൾ സമ്മാനിച്ച വിജയുടെ മറ്റൊരു ബ്ലോക്ക്ബസ്റ്റർ ചിത്രമായിരിക്കും ദളപതി 69 എന്ന് അണിയറപ്രവർത്തകർ വ്യക്തമാക്കുന്നു. ആരാധകർക്ക് ആവേശം നൽകുന്ന പ്രഖ്യാപനങ്ങൾ ഉടൻ ഉണ്ടാകുമെന്നും മറ്റു താരങ്ങളെക്കുറിച്ചും അണിയറപ്രവർത്തകരെക്കുറിച്ചുമുള്ള വിവരങ്ങൾ പങ്കുവയ്ക്കുമെന്നും കെ വി എൻ പ്രൊഡക്ഷൻസ് അറിയിച്ചു.