hanuman-movie

TOPICS COVERED

പ്രശാന്ത് വർമ സിനിമാറ്റിക് യൂണിവേഴ്സിൽ എത്തുന്ന ‘ജയ് ഹനുമാൻ’ എന്ന ചിത്രത്തില്‍  പ്രധാന വേഷത്തില് ഋഷഭ് ഷെട്ടി എത്തും. സിനിമയുടെ ഫസ്റ്റ്ലുക്ക് റിലീസ് ചെയ്തു. ശ്രീരാമ വിഗ്രഹം കയ്യില്‍ ചേര്‍ത്ത് പിടിച്ചിരിക്കുന്ന ഋഷബിനെയാണ് ഫസ്റ്റ് ലുക്കില്‍ അവതരിപ്പിച്ചിരിക്കുന്നത്. ഈ വര്‍ഷത്തെ ഹിറ്റ് തെലുങ്ക് സിനിമകളില്‍ ഒന്നായിരുന്നു ‘ഹനുമാന്‍’ ചിത്രത്തിന്റെ രണ്ടാം ഭാഗമായാകും ജയ് ഹനുമാൻ എത്തുക.

പുഷ്പ, ജനത ഗാരേജ്, രംഗസ്ഥലം തുടങ്ങിയ സിനിമ നിര്‍മ്മിച്ച മൈത്രി മൂവി മേക്കേഴ്സ് ആണ് ജയ് ഹനുമാന്‍ നിർമിക്കുന്നത്. ചിത്രത്തിലെ മറ്റു അഭിനേതാക്കളെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. 40 കോടി മുതല്‍മുടക്കില്‍ ഒരുങ്ങിയ ആദ്യ ഭാഗമായ ഹനുമാന്‍ 350 കോടിയോളമാണ് ബോക്‌സ് ഓഫീസില്‍ നിന്ന് നേടിയത്. തെലുങ്കിലെ ഈ വര്‍ഷത്തെ ഏറ്റവും വലിയ വിജയ ചിത്രം കൂടിയാണിത്. ജയ് ഹനുമാനെ കൂടാതെ മറ്റു ചില സിനിമകളും പ്രശാന്ത് വര്‍മ സിനിമാറ്റിക് യൂണിവേഴ്സിന്റെ ഭാഗമായി പ്രഖ്യാപിച്ചിട്ടുണ്ട്. പ്രശാന്ത് വര്‍മ്മ തന്നെ സംവിധാനം ചെയ്യുന്ന ‘അധീരാ’ ആണ് അതില്‍ ഒന്ന്.സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ നേരത്തെ പുറത്തുവന്നിരുന്നു.

ENGLISH SUMMARY:

Rishab Shetty as Hanuman: 'Jai Hanuman' first look