വയലന്‍സ് ആക്ഷന്‍ മൂവി ലവേഴ്സ് പ്ലീസ് സ്റ്റെപ് ബാക്ക്..ഇനി ഫീല്‍ഗുഡ് സിനിമാ ലവേഴ്സിനുള്ള സമയമാണ്. മാര്‍ക്കോയ്ക്ക് ശേഷം ഉണ്ണി മുകുന്ദൻ നായകനായി എത്തുന്ന സിനിമയാണ് ഗെറ്റ് സെറ്റ് ബേബി. കോഹിനൂർ, കിളി പോയി എന്നീ സിനിമകൾക്ക് ശേഷം വിനയ് ഗോവിന്ദ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റെ ട്രെയ്ലര് പുറത്തിറങ്ങി.ഒരു ഫീൽ ഗുഡ് ഇമോഷണൽ സിനിമയാകും ഗെറ്റ് സെറ്റ് ബേബി എന്ന സൂചനയാണ് ട്രെയ്‌ലർ നൽകുന്നത്. അർജുൻ എന്ന ഗൈനക്കോളജിസ്റ്റും അയാളുടെ ജീവിതത്തിൽ അരങ്ങേറുന്ന സംഭവങ്ങളുമാണ് സിനിമയുടെ പശ്ചാത്തലം. ചിത്രം ഫെബ്രുവരി 21 ന് റിലീസിനെത്തും.നിഖില വിമൽ, ചെമ്പൻ വിനോദ്, സുരഭി ലക്ഷ്മി, ജോണി ആൻ്റണി, സുധീഷ്, ശ്യാം മോഹൻ തുടങ്ങിയവരാണ് സിനിമയിൽ പ്രധാന വേഷങ്ങളിൽ എത്തുന്നത്.
വൈ.വി രാജേഷ്, അനൂപ് രവീന്ദ്രൻ എന്നിവർ ചേർന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. സജീവ് സോമൻ, സുനിൽ ജെയിൻ, പ്രക്ഷാലി ജെയിൻ എന്നിവരാണ് നിര്‍മാണം. മോഹൻലാലിൻറെ ആശിർവാദ് സിനിമാസ് ആണ് ചിത്രം കേരളത്തിൽ വിതരണം ചെയ്യുന്നത്.