Anjamai

Image Credit / X

TOPICS COVERED

2001 മുതല്‍ സിനിമ ഇന്‍ഡസ്​ട്രിയിലുണ്ടെങ്കിലും സ്വന്തമായി ഒരു കയ്യൊപ്പ് പതിപ്പിക്കാനാവാതെ പോയ താരമായിരുന്നു വിദാര്‍ഥ്. മാധവന്‍ നായകനായ 'മിന്നലെ' എന്ന ചിത്രത്തിലാണ് താരം ആദ്യമായി അഭിനയിച്ചത്. പിന്നീടെ 'മൗനം പേസിയതെ', 'സണ്ടകോഴി', 'തിരുപ്പതി', 'കുരുവി' മുതലായ ചിത്രങ്ങളിലും അദ്ദേഹം ചെറിയ വേഷങ്ങള്‍ ചെയ്​തു. 

2010ല്‍ പുറത്ത് വന്ന 'മൈന'യിലൂടെയാണ് വിദാര്‍ഥ് ശ്രദ്ധിക്കപ്പെടുന്ന ഒരു വേഷം ചെയ്യുന്നത്. അമല പോള്‍ നായികയായ ചിത്രം വിദാര്‍ഥിന് വലിയ സ്വീകാര്യതയാണ് നേടികൊടുത്തത്. പിന്നീടങ്ങോട്ട് വിദാര്‍ഥിന് തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല. 

താരം നായകനായ മറ്റൊരു ചിത്രം കൂടി റിലീസിന് ഒരുങ്ങുകയാണ്. അഞ്ചാമൈ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്‍റെ ഫസ്​റ്റ് ലുക്ക് പോസ്​റ്റര്‍ പുറത്ത് വിട്ടിരിക്കുകയാണ്. വാണി ഭോജനാണ് ചിത്രത്തില്‍ നായികയാവുന്നത്. 

ഡ്രീ വാരിയര്‍ പിക്ചേ​ഴ്സാണ് അഞ്ചാമൈ നിര്‍മിക്കുന്നത്. 'ത്യാഗത്തിൻ്റെയും പ്രതീക്ഷയുടെയും കഥ. നിർബന്ധിതവും വൈകാരികവുമായ ഒരു യാത്രയ്ക്ക് തയ്യാറാക,' എന്നാണ് ഫസ്റ്റ് ലുക്ക് പങ്കുവച്ചുകൊണ്ട് ഡ്രീം വാരിയേഴ്സ് പിക്​ചേഴിസ്ന്‍റെ എക്സ് അക്കൗണ്ട് ട്വീറ്റ് ചെയ്​തത്. നീറ്റ് എക്സാമിനോട് ബന്ധപ്പെട്ട് തമിഴ്​നാട്ടിലുണ്ടായ സംഭവ വികാസങ്ങളെ പറ്റിയാണ് ചിത്രം പറയുന്നത് എന്നാണ് പുറത്തുവരുന്ന സൂചനകള്‍. 

ENGLISH SUMMARY:

First look poster of Anjamai