monica-ai-story-1
  • ആര്‍ട്ടിഫിഷ്യല്‍ ജനറല്‍ ഇന്‍റലിജന്‍സ് റോബോട്ടായാണ് അപര്‍ണ മള്‍ബറി ചിത്രത്തിലെത്തുന്നത്

സോഷ്യൽ മീഡിയ ഇന്‍ഫ്ലുവന്‍സറും സംരംഭകയുമായ അപർണ മൾബറി ആദ്യമായി പ്രധാന വേഷത്തിലെത്തുന്ന ചിത്രം മോണിക്ക ഒരു എ‌ഐ സ്റ്റോറി നാളെ തിയറ്ററുകളിലേക്ക്.  അറ്റൻഷൻ ഡെഫിസിറ്റ് ഹൈപ്പർ ആക്ടിവിറ്റി ഡിസോർഡർ ബാധിച്ച  കുട്ടിയുടെ  ജീവിതം പ്രമേയമാക്കിയാണ്  മാധ്യമപ്രവര്‍ത്തകനായ ഇ.എം അഷ്റഫ് ചിത്രം ഒരുക്കിയിരിക്കുന്നത്. ഹൈപ്പർ ആക്റ്റീവ് ആയ കുട്ടി സ്‌കൂളിലും വീട്ടിലും അയൽവാസികൾക്കിടയിലും സൃഷ്ടിക്കുന്ന  പ്രശ്‍നങ്ങളാണ് ചിത്രത്തിന്‍റെ പ്രമേയം. ആര്‍ട്ടിഫിഷ്യല്‍ ജനറല്‍ ഇന്‍റലിജന്‍സ്  റോബോട്ടായാണ്  അപര്‍ണ മള്‍ബറി ചിത്രത്തിലെത്തുന്നത്.  പരമ്പരാഗത എ‌ഐ റോബോട്ടുകളിൽ നിന്ന് വിഭിന്നമായി മനുഷ്യസമാനമായ കഴിവുകള്‍  പ്രകടമാക്കുന്നവയാണ് എ.ജി.ഐ റോബോട്ടുകള്‍

monica-ai-story-2

മജീഷ്യന്‍ ഗോപിനാഥ് മുതുകാട്, മാളികപ്പുറം സിനിമയിലൂടെ പ്രശസ്തനായ ശ്രീപത് എന്നിവരും  ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നു. സിനി അബ്രഹാം, മണികണ്ഠന്‍, കണ്ണൂര്‍ ശ്രീലത, അജയന്‍ കല്ലായ്, അനില്‍ ബേബി  തുടങ്ങിയവരാണ് മറ്റ് വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നത്. യുനുസിയോ സംഗീതവും റോണി റാഫേല്‍ പശ്ചാത്തല സംഗീതവും നിര്‍വ്വഹിച്ച സിനിമയുടെ ഗാന രചന പ്രഭാ വര്‍മ്മയാണ്. നജീം അര്‍ഷാദ്, യര്‍ബാഷ് ബാച്ചു, അപര്‍ണ എന്നിവരാണ്  ഗായകര്‍. കൊച്ചി, കാസര്‍കോഡ്, മാഹി എന്നിവിടങ്ങിലായിരുന്ന ചിത്രീകരണം.

കേന്ദ്രസര്‍ക്കാരിന് കീഴിലുള്ള   നാഷണല്‍ എഐ പോർട്ടൽ ഓഫ് ഇന്ത്യ രാജ്യത്തെ  ആദ്യ എഐ സിനിമയായി അംഗീകരിച്ച  ചിത്രം സാംസ് പ്രൊഡക്ഷന്‍റെ ബാനറിൽ മൻസൂർ പള്ളൂർ ആണ്  നിര്‍മിച്ചിരിക്കുന്നത്. മൻസൂർ പള്ളൂരിന്റെയും  ഇ.എം അഷ്റഫിന്റെതുമാണ്  തിരക്കഥ. മെയ് 31 ന്  നിശ്ചയിച്ചിരുന്ന ചിത്രത്തിന്റെ റിലീസിങ് ചില സാങ്കേതിക കാരണങ്ങളാല്‍ മാറ്റിവയ്ക്കുകയായിരുന്നു.

ENGLISH SUMMARY:

India’s first AI-based movie, Monica: An AI Story is to hit cinemas tomorrow