murali-gopi

Credit: Facebook

സിനിമാ പ്രേമികൾ ആകാംക്ഷയോടെ കാത്തിരിക്കുന്ന മോഹന്‍ലാല്‍ ചിത്രമാണ് എംപുരാന്‍. ലൂസിഫര്‍ എന്ന ബിഗ് ബഡ്ജറ്റ് ചിത്രത്തിന്‍റെ പ്രീക്വല്‍ ആയാണ് എംപുരാന്‍ എത്തുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. പൃഥിരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സ്റ്റീഫന്‍ നെടുമ്പിളളി എന്ന രാഷ്ട്രീയക്കാരനായും അബ്രാം ഖുറേഷി എന്ന അധോലോക രാജാവായും എത്തുന്നത് മോഹന്‍ലാലാണ്. സ്റ്റീഫന്‍ നെടുമ്പിളളി എന്ന രാഷ്ട്രീയക്കാരന്‍ എങ്ങനെ അബ്രാം ഖുറേഷിയായി മാറി എന്ന ചോദ്യത്തിനുളള ഉത്തരമായിരിക്കും എംപുരാനില്‍ കാണാന്‍ പോകുന്നത്. എംപുരാന്‍ പ്രഖ്യാപിച്ച നാള്‍ ചിത്രത്തിന്‍റെ ഒരോ അപ്ഡേറ്റിനായും കാത്തിരിക്കുകാണ് പ്രേക്ഷകര്‍. എന്നാലിപ്പോഴിതാ എംപുരാന്‍റെ വരവറിയിച്ച് ഏറ്റവും പുതിയ അപ്ഡേറ്റ് പങ്കുവച്ചിരിക്കുകയാണ് ചിത്രത്തിന്‍റെ തിരക്കഥാകൃത്തും നടനുമായ മുരളി ഗോപി. 

എംപുരാന്‍റെ അണിറപ്രവര്‍ത്തകര്‍ക്കൊപ്പമുളള ലെക്കോഷന്‍ ചിത്രമാണ് മുരളി ഗോപി തന്‍റെ ഫെയ്സ്ബുക്ക് പേജിലൂടെ പങ്കുവച്ചിരിക്കുന്നത്. L2 എംപുരാന്‍റെ ഗുജറാത്തിലെ സെറ്റില്‍ നിന്നും ലൂസിഫര്‍ ക്രൂ എന്ന അടിക്കുറിപ്പോടെയാണ് മുരളി ഗോപി ചിത്രം പങ്കുവച്ചിരിക്കുന്നത്. ചിത്രത്തിന്‍റെ സംവിധായകന്‍ പൃഥിരാജ്, ഛായാഗ്രഹകന്‍ സുജിത്ത് വാസുദേവ്, ആക്ഷന്‍ കോറിയോഗ്രാഫര്‍ സ്റ്റണ്ട് സില്‍വ എന്നിങ്ങനെ ചിത്രത്തിലെ പ്രധാന അണിയറപ്രവര്‍ത്തകര്‍ അടങ്ങുന്ന ചിത്രമാണ് മുരളി ഗോപി പങ്കുവച്ചിരിക്കുന്നത്. അതേസമയം എംപുരാന്‍ ഉടനുണ്ടാകുമെന്ന സൂചന നല്‍കുന്ന ചിത്രത്തില്‍ സ്റ്റീഷന്‍ നെടുമ്പളളി എവിടെ എന്നാണ് ആരാധകരുടെ ചോദ്യം.

മോഹല്‍ലാല്‍ അടക്കമുളള താരങ്ങളൊന്നും തന്നെ മുരളി പങ്കുവച്ച ചിത്രത്തിലില്ല. അതിനാല്‍ ചിത്രീകരണം അവസാനിച്ചെന്നാണോ മുരളി നല്‍കുന്ന സൂചന എന്ന ആശയക്കുഴപ്പവും ആരാധകര്‍ക്കിടയിലുണ്ട്. ലൂസിഫറിന്‍റെ രണ്ടാം ഭാഗമായാണ് ചിത്രം എത്തുന്നതെങ്കിലും പ്രീക്വല്‍ ആയിരിക്കും എംപുരാന്‍. അതേസമയം ചിത്രത്തിന്‍റെ റിലീസ് തിയതി ഇതുവരെയും പ്രഖ്യാപിച്ചിട്ടില്ല. 

ENGLISH SUMMARY:

Murali Gopi shares location still of Empuraan