ഷെയ്ൻ നിഗം നായകനാകുന്ന  'മദ്രാസ്ക്കാരന്‍' എന്ന തമിഴ് ചിത്രത്തിന്‍റെ ഏറ്റവും പുതിയ വിവരങ്ങള്‍ പുറത്തുവിട്ട് അണിയറപ്രവര്‍ത്തകര്‍. വാലി മോഹൻ ദാസ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റെ പ്രവര്‍ത്തനങ്ങള്‍ പുരോഗമിച്ചുക്കൊണ്ടിരിക്കുകയാണ്. ഇതിനിടെ ചിത്രത്തിന്‍റെ ടീസര്‍ നാളെ റീലിസ് ചെയ്യുമെന്നാണ് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചിരിക്കുന്നത്. ഷെയ്ന്‍ നിഗവും തന്‍റെ സോഷ്യല്‍മീഡിയ പേജുകളില്‍ പോസ്റ്റര്‍ പങ്കുവച്ചിട്ടുണ്ട്. 

'കൊളുത്തുങ്കടാ വെടിയെ..' എന്ന കുറിപ്പോടെയാണ് ഷെയ്ന്‍ ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. നെറ്റിയില്‍ മുറിവുമായി നില്‍ക്കുന്ന ഷെയ്നാണ് പോസ്റ്ററിലുളളത്.  ആയുധങ്ങളുമായി കുറച്ചധികം ആളുകള്‍ ഷെയ്ന്‍റെ പുറകില്‍ നില്‍ക്കുന്നതായും പോസ്റ്ററിലുണ്ട്.  മികച്ച തിയേറ്റര്‍ എകസ്പീരിയന്‍സായിരിക്കും ചിത്രം സമ്മാനിക്കുക എന്നാണ് പോസ്റ്ററില്‍ നിന്നു വ്യക്തമാകുന്നത്. 

ഡിസംബറിലാകും ചിത്രം തിയേറ്ററുകളിലെത്തുക എന്നാണ് ലഭ്യമാകുന്ന വിവരം. തെലുങ്ക് നടി നിഹാരികയാണ് ചിത്രത്തില്‍ ഷെയ്ന്‍റെ നായികായെത്തുന്നത്. ഷെയ്ന്‍റെ ആദ്യ തമിഴ് ചിത്രമെന്ന പ്രത്യേകതയും ഇതിനുണ്ട്. ഷെയ്‌നിനോടൊപ്പം കലൈശരശനും ചിത്രത്തില്‍ മുഖ്യകഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ബി ജഗദീഷ് ആണ് നിര്‍മ്മാണം. ചിത്രം പ്രഖ്യാപിച്ച് കൊണ്ടുള്ള വീഡിയോ അണിയറ പ്രവര്‍ത്തകര്‍ പങ്കുവെച്ചത് വൈറലായിരുന്നു. പുതിയ പോസ്റ്റര്‍ പങ്കുവച്ചതിനു പിന്നാലെ ഷെയ്ന്‍ നിഗത്തിന്‍റെ സോഷ്യല്‍മീഡിയ പേജുകളില്‍ ആശംസാപ്രവാഹമാണ്. 

ENGLISH SUMMARY:

Shane Nigam New film poster out now