മഴവിൽ മനോരമയുടെ ജനപ്രിയ പരിപാടി ‘പണം തരും പട’ത്തിൽ ഇന്ന് മത്സരാർഥിയായി പൊലീസ് ഉദ്യോഗസ്ഥയും വൈറൽ താരവുമായ ആനി ശിവ എത്തുന്നു. ജീവിത പ്രതിസന്ധികൾ താണ്ടി സബ് ഇൻസ്പെക്ടർ എന്ന സ്വപ്ന സാക്ഷാത്കാരത്തിലെത്തിയ ആനി ശിവ നേരത്തേ തന്നെ ജനപ്രീതി നേടിയിരുന്നു. സിനിമാക്കഥയെ വെല്ലുന്ന ജീവിത വഴികളിലൂടെയാണ് ആനി കടന്നുപോയിട്ടുള്ളത്. ജീവിതത്തിലെ കയ്പ്പും മധുരവും പുതിയ സംഭവങ്ങളും പ്രേക്ഷകരോട് പങ്കുവയ്ക്കുകയാണ് ആനി. ഇന്ന് രാത്രി 9:30 നാണ് ഷോ.
വീട്ടിലിരുന്നും പ്രേക്ഷകർക്ക് ആനി ശിവയോടൊപ്പം പരിപാടിയിൽ പങ്കെടുക്കാം. ടിവിയിൽ ഷോ നടക്കുമ്പോൾ തന്നെ തൽസമയം മനോരമമാക്സ് ആപ്പിലൂടെ ഒപ്പം കളിക്കാം. മനോരമമാക്സ് ഡൗൺലോഡ് ചെയ്ത് പണം തരും പടം ബാനറിൽ ക്ലിക്ക് ചെയ്ത് രജിസ്റ്റർ ചെയ്യുക. തിങ്കൾ മുതൽ വെള്ളി വരെ രാത്രി 9:30 ന് ടിവിയിലെ സംപ്രേക്ഷത്തിനൊപ്പം മനോരമമാക്സിലൂടെ അപ്പപ്പോൾ നിങ്ങളുടെ ഉത്തരം അതിവേഗം രേഖപ്പെടുത്തുക. ശരിയായ ഉത്തരം ഏറ്റവും വേഗത്തിൽ അയക്കുന്നവരിൽ നിന്നും ഒന്നാം സ്ഥാനത്ത് എത്തുന്നവർക്ക് മൽസരാർഥിയ്ക്ക് ലഭിച്ച അതെ സമ്മാന തുക സമ്മാനമായി ലഭിക്കും.