ഇന്ത്യന്‍ പ്രാദേശിക ഭാഷകളിലെ ഏറ്റവും മികച്ച ഒടിടി പ്ലാറ്റ്ഫോമിനുള്ള എക്സ്ചേഞ്ച് ഫോര്‍ മീഡിയ പ്ലേ സ്ട്രീമിങ് പുരസ്കാരം വീണ്ടും മനോരമ മാക്സിന്. തുടര്‍ച്ചയായി ഇത് മൂന്നാം തവണയാണ് മാക്സ് ഈ പുരസ്കാരത്തിന് അര്‍ഹമാകുന്നത്. മുംബൈയില്‍ നടന്ന മൂന്നാമത് സ്ട്രീമിങ് മീഡിയ കോണ്‍ഫറന്‍സില്‍ എംഎം ടിവി സീനിയര്‍ ജനറല്‍ മാനേജര്‍(ഡിജിറ്റല്‍) സത്യജിത്ത് ദിവാകരന്‍ നായര്‍ പുരസ്കാരം ഏറ്റുവാങ്ങി. 72 കാറ്റഗറികളിലായി 350 എന്‍ട്രികളില്‍ നിന്നാണ് മനോരമ മാക്സ് നേട്ടം സ്വന്തമാക്കിയത്. അനുപം ഖേറും നെസ്‌ലെ ചെയര്‍മാന്‍ സുരേഷ് നാരായണനും ചേര്‍ന്ന ജൂറിയാണ് വിജയികളെ തിരഞ്ഞെടുത്തത്.
ലോകമെങ്ങുമുള്ള വാര്‍ത്തകളും വിനോദവും ഒന്നിച്ച് മലയാളിയുടെ മുന്നിലെത്തിച്ച മലയാളത്തിലെ ആദ്യ ഒടിടി പ്ലാറ്റ്ഫോമാണ് മനോരമ മാക്സ്. ഉള്ളടക്കത്തിന്റെ വൈവിധ്യവും നിലവാരവും തന്നെയാണ് ഒരിക്കല്‍ക്കൂടി മാക്സിനെ പുരസ്കാര നിറവിലെത്തിച്ചത്. രാജ്യത്തെ എല്ലാ പ്രമുഖ ഒടിടി, ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകളും പങ്കെടുത്ത സ്ട്രീമിങ് മീഡിയ കോണ്‍ഫറന്‍സിലാണ് മനോരമ മാക്സിന് ദേശീയ അംഗീകാരം ലഭിച്ചത്.