mazhavil-award

താരസംഘടന അമ്മയും, മഴവില്‍ മനോരമയും സംയുക്തമായി സംഘടിപ്പിക്കുന്ന മഴവില്‍ എന്റര്‍ടെയ്ന്‍മെന്റ് അവാര്‍ഡ് 2022 ന്റെ പരിശീലന ക്യാംപിന് തുടക്കം. കൊച്ചിയില്‍ മമ്മൂട്ടി ക്യാംപ് ഉദ്ഘാടനം ചെയ്തു. വന്‍ താരനിര അണിനിരക്കുന്ന കലാപരിപാടികളാണ് അണിയറയില്‍ ഒരുങ്ങുന്നത്.

 

കോവിഡിനുശേഷം താരനിര അണിനിരക്കുന്ന വന്‍ കലാവിരുന്നിന്റെ മുന്നൊരുക്കത്തിന് മമ്മൂട്ടി തിരി കൊളുത്തി. ഒരു മാസത്തോളം നീളുന്നതാണ് പരിശീലന ക്യാംപ്. നൃത്തവും, സംഗീതവും, സ്കിറ്റുകളുമെല്ലാം അണിയറയില്‍ ഒരുങ്ങുന്നു. കൊച്ചിയിലെ വിവിധ സ്ഥലങ്ങളിലായി നടക്കുന്ന ക്യാംപിന് താരസംഘടനതന്നെ നേതൃത്വം നല്‍കും. 

 

എം.എം.ടി.വി സി.ഇ.ഒ പി.ആര്‍.സതീഷ്, ന്യൂസ് ഡയറക്ടര്‍ ജോണി ലൂക്കോസ്, മഴവില്‍ മനോരമ ചീഫ് ഓഫ് പ്രോഗ്രാംസ് ജൂഡ് അട്ടിപ്പേറ്റി എന്നിവരും ചടങ്ങില്‍ പങ്കെടുത്തു. ഓഗസ്റ്റ് 27, 28 തീയതികളിലാണ് ഷോ.