maniyanpillai-raju-award

താരസംഘടന അമ്മയും, മഴവില്‍ മനോരമയും സംയുക്തമായി സംഘടിപ്പിക്കുന്ന മഴവില്‍ എന്റര്‍ടെയ്ന്‍മെന്റ് അവാര്‍ഡ് 2022 ന്റെ വിശേഷങ്ങളുമായി നടൻ മണിയൻപിള്ള രാജു. കോവിഡിന് ശേഷം കലാകാരന്മാരും കലാആസ്വാദകരും സജീവമാകുന്ന സമയത്ത് അമ്മയുടെ ഷോയുമായി വരുന്നതിൽ സന്തോഷമുണ്ടെന്നും ഇതൊരു ഗംഭീര പരിപാടി ആയിരിക്കുമെന്നും മണിയൻപിള്ള രാജു മനോരമ ന്യൂസിനോട് പറഞ്ഞു. വിഡിയോ കാണാം.

 

ഒരിടവേളയ്ക്ക് ശേഷമെത്തുന്ന അവാര്‍ഡ് നിശയില്‍ വമ്പന്‍ താരനിര തന്നെയാണ് അണിനിരക്കുന്നത്. അവാര്‍ഡ് നിശ അത്യാകര്‍ഷകമാക്കാന്‍ അരയും തലയും മുറുക്കി രംഗത്തുണ്ട് താരങ്ങള്‍. നൃത്തം, സംഗീതം, സ്കിറ്റ് എന്നിങ്ങനെ രസകൂട്ടുകളെല്ലാം റെഡി. കൊച്ചിയിലെ വിവിധ സ്ഥലങ്ങളിലായി നടന്ന ക്യാംപിന് താരസംഘടനതന്നെയാണ് നേതൃത്വം നല്‍കുന്നത്. ഓഗസ്റ്റ് 27, 28 തീയതികളിലാണ് ഷോ.