അഭിനയം കൊണ്ട് വിസ്മയിപ്പിക്കുവാൻ വീണ്ടും വിൽ സ്മിത്ത് സ്‌ക്രീനുകളിലേക്ക് എത്തുന്നു. ആരാധകർ ആകാംഷയോടെ കാത്തിരുന്ന എമാൻസിപ്പേഷന്റെ ട്രെയിലർ പുറത്തിറങ്ങി. ഓസ്‌കർ വേദിയിൽ വച്ച് അവതാരകനും ഹാസ്യനടനുമായ ക്രിസ് റോക്കിനെ അടിച്ച് വിൽ സ്മിത്ത് കുപ്രസിദ്ധി നേടിയിരുന്നു. ഇതിനെ തുടർന്ന് സ്മിത്തിനെ 10 വർഷത്തേക്ക് അക്കാദമി അവാർഡ് ചടങ്ങിൽ പങ്കെടുക്കുന്നതിൽ നിന്ന് വിലക്കുകയും ചെയ്തു. ഇതിനുശേഷം ഇറങ്ങുന്ന സ്മിത്തിൻറെ ആദ്യ സിനിമകൂടിയാണ് എമാൻസിപ്പേഷൻ.

 

അടിമത്തത്തിന്റെ ചങ്ങലകളിൽ നിന്ന് രക്ഷപെടുവാൻ ശ്രമിക്കുന്ന, തന്റെ കുടുംബവുമായി വീണ്ടും ഒന്നിക്കാൻ ശ്രമിക്കുന്ന പീറ്റർ എന്ന 

കഥാപാത്രമായിട്ടാണ് വിൽ സ്മിത്ത് ഈ സിനിമയിൽ എത്തുന്നത്. വിപ്പ്ഡ് പീറ്റർ എന്നറിയപ്പെടുന്ന രക്ഷപ്പെട്ട ഒരു അടിമയുടെ യഥാർത്ഥ കഥയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് നടനും സംവിധായകനുമായ അന്റോയിൻ ഫുക്വ ഈ ചിത്രം ഒരുക്കിയിരിക്കുന്നത്. 

 

പീറ്ററിന് തന്റെ സ്വാതന്ത്ര്യത്തിലേക്കുള്ള യാത്രയിൽ അനുഭവിക്കേണ്ടി വരുന്ന ഭയാനകമായ അവസ്ഥകളിലൂടെയാണ് ട്രെയിലർ കടന്നു പോകുന്നത്. 

വിൽ സ്മിത്തിനെ കൂടാതെ, ബെൻ ഫോസ്റ്റർ, ഗിൽബർട്ട് ഒവുവർ, മുസ്തഫ ഷാക്കിർ, സ്റ്റീവൻ ഓഗ്, ഗ്രാന്റ് ഹാർവി, റോണി ജീൻ ബിവെൻസ്, ജയ്സൺ വാർണർ സ്മിത്ത്, ജബ്ബാർ ലൂയിസ്, മൈക്കൽ ലുവോയ്, ആരോൺ മോട്ടൻ, ഇമാനി പുല്ലം എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നു. ഡിസംബർ 2 ന് തിയറ്ററുകളിലെത്തുന്ന സിനിമ ഒരാഴ്ചയ്ക്ക് ശേഷം ആപ്പിള്‍ പ്ലസിൽ സ്ട്രീമിംഗ് ആരംഭിക്കും. 

 

Will Smith Sets Out on Quest for Freedom in ‘Emancipation’ Trailer