അവതാരകനും യുട്യൂബറുമായ കാർത്തിക് സൂര്യ വിവാഹിതനാകുന്നു. പെണ്ണുകാണൽ ചടങ്ങിന്റെ വിഡിയോ കാർത്തിക് യുട്യൂബ് ചാനലിൽ പങ്കുവച്ചു. വധു ആരാണെന്ന് വെളിപ്പെടുത്തിയിട്ടില്ല.

 

കുടംബസമേതം പെണ്ണിന്റെ വീട്ടിലെത്തുന്നതും ഇരുവരുടെയും മാതാപിതാക്കൾ സംസാരിക്കുന്നതും വിഡിയോയിലുണ്ട്. പെൺകുട്ടിയുടെ മുഖം അവ്യക്തമായാണ് കാണിച്ചത്. താൻ തന്നെയാണ് പെൺകുട്ടിയെ കണ്ടെത്തിയതെന്നും കാർത്തിക് നേരത്തെ പറഞ്ഞിരുന്നു.

 

യുട്യൂബറായി ശ്രദ്ധ നേടിയ കാർത്തിക് മഴവിൽ മനോരയിലെ ഒരു ചിരി ഇരു ചിരി ബംപർ ചിരി എന്ന പരിപടിയുടെ അവതാരകനുമാണ്. തിരുവനന്തപുരം ചെല്ലമംഗലം സ്വദേശിയാണ്. സുരേഷ് ബാബു, മോളി എന്നിവരാണ് മാതാപിതാക്കൾ.

 

Vloger Karthik Surya is getting married