sha-rukh-twitter

പത്താന്‍ സിനിമയുടെ റിലീസിന് മുന്നോടിയായുള്ള ട്വിറ്റര്‍ സംവാദങ്ങളിലെ ചോദ്യങ്ങള്‍ക്ക് മാസ് മറുപടികളുമായി ഷാരൂഖ് ഖാൻ. പത്താന്‍ ഇതിനകം തന്നെ തകര്‍ന്നുവെന്നും സിനിമയില്‍ നിന്നും വിരമിക്കൂ എന്നുമായിരുന്നു ഒരു വിമർശകന്റെ കമന്റ്. ഇതിന് ഷാറുഖ് ഖാന്‍റെ മറുപടി ഇങ്ങനെയായിരുന്നു കുട്ടീ, ഇങ്ങനെയല്ല മുതിര്‍ന്നവരോട് സംസാരിക്കേണ്ടത്. പത്താന്‍ കാണുന്നതിന്റെ ഉദ്ദേശ്യം എന്താണെന്നാണ് മറ്റൊരാളുടെ ചോദ്യം ഞാന്‍ അത്തരത്തില്‍ ആഴത്തില്‍ ചിന്തിക്കുന്ന ഒരാളല്ല, എന്നാണ് ഷാറുഖ് ഖാന്‍റെ മറുപടി.

പ്രതിഫലത്തെക്കുറിച്ചും വിജയ് സേതുപതിയെക്കുറിച്ചും ദീപിക പദുകോണിനെക്കുറിച്ചും ആലിയ ഭട്ടിനെക്കുറിച്ചും സല്‍മാന്‍ ഖാനെക്കുറിച്ചുമെല്ലാം ആരാധകര്‍ ചോദ്യങ്ങള്‍ ചോദിച്ചു. രസകരമായ ചോദ്യങ്ങള്‍ക്ക് കുസൃതി നിറഞ്ഞ മറുപടി തന്നെയാണ് ഷാറുഖ് നല്‍കിയത്.