സാരിയിലുള്ള ഫോട്ടോഷൂട്ടിലൂടെ താരമായ മോഡലാണ് ശ്രീലക്ഷ്മി സതീഷ്. ബോളിവുഡ് താരം രാംഗോപാല്‍ വര്‍മയുടെ 'സാരി' എന്ന പേരിലുള്ള ചിത്രത്തിലേക്ക് നായികയായി തെരഞ്ഞെടുക്കപ്പെട്ടതോടെ ശ്രീലക്ഷ്മി കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടു. ശ്രീലക്ഷ്മിക്ക് ആരാധ്യ ദേവി എന്ന പുതിയ പേരും രാംഗോപാല്‍ വര്‍മ നല്‍കി. AlsoRead:കേരളത്തിലെ ആളുകള്‍ക്ക് ലൈംഗിക ദാരിദ്ര്യമെന്ന് ശ്രീലക്ഷ്മി
ഇതിനിടയില്‍ ആരാധ്യയുടെ പഴയൊരു അഭിമുഖത്തിന്റെ വിഡിയോ വൈറലായിരുന്നു. ഗ്ലാമറസ് റോളുകള്‍ ചെയ്യില്ലെന്ന് ഈ അഭിമുഖത്തില്‍ ആരാധ്യ പറഞ്ഞിരുന്നു. എന്നാല്‍ സാരി എന്ന ചിത്രത്തില്‍ ഗ്ലാമറസ് റോളിലാണ് നടിയെത്തിയത്. ഇതോടെ ആരാധ്യയ്ക്ക് വിമര്‍ശനം ഉയര്‍ന്നു. ഇതിന് വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ് നടി. ഗ്ലാമറസ് റോളുകള്‍ ചെയ്യില്ലെന്ന് തീരുമാനിച്ചിരുന്നെങ്കിലും ഇപ്പോള്‍ തന്റെ കാഴ്ച്ചപ്പാട് മാറിയെന്നാണ് ആരാധ്യ വ്യക്തമാക്കുന്നു. നേരത്തെ മോശം കമന്‍റിടുന്നവരില്‍ കൂടുതല്‍ സ്ത്രീകളാണെന്നും കേരളത്തിലെ ആളുകള്‍ക്ക് ലൈംഗിക ദാരിദ്ര്യമാണെന്നും ശ്രീലക്ഷ്മി പറഞ്ഞിരുന്നു.
കുറിപ്പ്
'ഗ്ലാമര്‍ റോളുകള്‍ ചെയ്യില്ലെന്ന് പണ്ട് ഞാന്‍ ഒരു തീരുമാനമെടുത്തിരുന്നു. 22-ാം വയസിലെടുത്ത ആ തീരുമാനത്തെ ഓര്‍ത്ത് ഇന്ന് ഞാന്‍ പശ്ചാത്തപിക്കുന്നില്ല. കാലം മാറുന്നതിന് അനുസരിച്ച് നമ്മുടെ വീക്ഷണങ്ങള്‍ മാറും. ഒപ്പം ജീവിതാനുഭവങ്ങള്‍ നമ്മുടെ കാഴ്ച്ചപ്പാട് മാറ്റുകയും ചെയ്യും. ആളുകളെ കുറിച്ചും കഥാപാത്രങ്ങളെ കുറിച്ചുമുള്ള എന്റെ ധാരണകള്‍ മാറി. അന്നു ഞാന്‍ പറന്നതിനെ കുറിച്ച് ഇപ്പോള്‍ ദു:ഖമില്ല. കാരണം അത് അന്നത്തെ എന്റെ മാനസികാവസ്ഥയില്‍ ഞാന്‍ പറഞ്ഞതാണ്. ഗ്ലാമര്‍ എന്നത് വ്യക്തിപരമായ തെരെഞ്ഞെടുപ്പാണ്. അതിപ്പോള്‍ എന്നെ സംബന്ധിച്ച് അപകീര്‍ത്തികരമല്ല, ശാക്തീകരണമാണ്. ഒരു നടിയെന്ന നിലയില്‍ വ്യത്യസ്തമാര്‍ന്ന കഥാപാത്രങ്ങളാണ് നിര്‍ണായകമെന്ന് ഞാന്‍ കരുതുന്നു. ഗ്ലാമറായതോ അല്ലാത്തതോ ആയ ഏത് കഥാപാത്രം ചെയ്യാനും ഞാന്‍ തയ്യാറാണ്. മികച്ച റോളുകള്‍ക്കായി ആവേശത്തോടെ കാത്തിരിക്കുന്നു.'- ആരാധ്യ കുറിച്ചു.