TAGS

പത്താന്‍ സിനിമ റിലീസിന്  19 ദിവസം ശേഷിക്കെ ചിത്രത്തിലെ ഷാറൂഖ് ഖാന്റെ വസ്ത്രധാരണത്തെക്കുറിച്ചാണ് സംസാരം. വിവാദമായ ഗാനരംഗത്തിലും സിനിമയിലെയും ‘പത്താന്റെ’ സ്റ്റൈലിനായി  ലക്ഷങ്ങളാണ് ചെലവഴിച്ചത്.

ബേഷരം രംഗ് എന്ന ഗാനത്തിലെ ബീച്ച് സീനുകളില്‍ ഷാറൂഖ് അണിഞ്ഞത് ആഢംബര ബ്രാന്‍ഡുകളുടെ ഉല്‍പന്നങ്ങളാണ്. ജൂമേ ജോ പത്താന്‍ എന്ന് ഗാനരംഗത്തിലും പത്താന്റെ സ്റ്റൈലുകള്‍ കാണാം. ബേഷരം രംഗ് എന്നഗാനത്തിലെ സീനുകളില്‍ ഫ്ലോറല്‍ ഷര്‍ട്ടുകളും കാര്‍ഗോ ട്രൗസറും  കൂളിഗ്ലാസും അണിഞ്ഞാണ് പ്രത്യക്ഷപ്പെടുന്നത്. ഓള്‍ സെയിന്റ്സിന്റെ കറുത്ത ഷര്‍ട്ടിന് 11,900രൂപയാണ്, ഇതോടൊപ്പമുള്ള ഷിവോന്‍ചിയുടെ ബെല്‍റ്റിന് 32000രൂപയും ഷിവോന്‍ചിയുടെ തന്നെ സ്നീക്കേഴ്സിന് 42000രൂപയുമാണ് വില. വിവാദരംഗത്തില്‍ ദീപികയോടൊപ്പം നില്‍ക്കുന്നത് എകദേശം പതിനായിരം രൂപ വിലമതിക്കുന്ന ഓള്‍ സെയിന്റിസിന്റെ ഫ്ലോറല്‍ ഷര്‍ട്ടാണ്. ഇതോടൊപ്പം ധരിച്ചിരിക്കുന്ന ഐവന്റെ ടൈറ്റാനിയം ഫ്രെയിമുള്ള സണ്‍ഗ്ലാസിന്റെ വില41000ആണ്. ധാരാളം പോക്കറ്റുകളുള്ള ഗ്രെഗ് ലോറന്റെ പച്ച കാര്‍ഗോ ട്രൗസറിന്റെ വില ഒരുലക്ഷത്തി 31000രൂപയാണ്.  ബേഷരം രംഗ് എന്ന ഗാനത്തില്‍ വെള്ള ഷര്‍ട്ടിനൊപ്പം ഐവന്റെ തന്നെ മറ്റൊരു സണ്‍ഗ്ലാസും ധരിച്ചിട്ടുണ്ട്. ഇതിന്എകദേശം 42000രൂപയ്ക്കടുത്താണ് വില, ഇതൊടൊപ്പം ധരിച്ചിരിക്കുന്ന ഗോള്‍ഡന്‍ ഗ്യൂസിന്റെ ലതര്‍ സ്നീക്കേഴ്സിന് 51700രൂപയാണ്. 

ജൂമേ ജോ പത്താന്‍ മേരി ജാന്‍ എന്ന രണ്ടാം ഗാനത്തില്‍ ധരിച്ചിരിക്കുന്ന ബാല്‍മെയ്‌ന്‍ കാക്കി ആര്‍മി സ്നീക്കേഴ്സിന്റെ വില 77000രൂപയാണ്. പത്താന്റെ പ്രചാരണത്തിന്റെ ഭാഗമായി ലോകകപ്പ് ഫുട്ബോളിനിടെ ടിവി ചാറ്റ് ഷോയില്‍ പങ്കെടുത്തപ്പോള്‍ ഡിയോറിന്റെ നേവി ബ്ലൂ ഹൂഡിക്ക് രണ്ടുലക്ഷം രൂപയും ഗോള്‍ഡന്‍ ഗ്യൂസിന്റെ വെള്ള സ്നീക്കേഴ്സിന് 51000രൂപയും ഡയാഗിന്റെ ജീന്‍സിന് എഴുപത്തിയേഴായിരം രൂപയുമായിരുന്നു വില. ഇത് പുറത്തുവന്ന രംഗങ്ങളിലെ സ്റ്റൈല്‍, ഇനി സിനിമയില്‍ പത്താന്‍ എന്തൊക്കെ കരുതിവച്ചിട്ടുണ്ടാകുമെന്ന ആകാംഷയിലാണ് ആരാധകര്‍.