TAGS

സിനിമ പ്രേമികള്‍ ആകാംഷയോടെ കാത്തിരിക്കുന്ന ഷാറൂഖ് ഖാന്‍ ചിത്രം ‘പത്താന്‍’ നാളെ തിയറ്ററുകളിലെത്തും. രാജ്യത്താകെ അയ്യായിരം സ്ക്രീനുകളിലാണ് ചിത്രം പ്രദര്‍ശിപ്പിക്കുക. മുന്‍കൂര്‍ ടിക്കറ്റ് ബുക്കിങ്ങില്‍ ‘പത്താന്‍’റെക്കോര്‍ഡ‍ിടും എന്നാണ് റിപ്പോര്‍ട്ട്.

ദക്ഷിണേന്ത്യയില‍്‍ നിന്നുള്ള ബ്രഹ്മാണ്ഡ ചിത്രമായ കെ.ജി.എഫ് ടുവിന് ലഭിച്ചതിലേറെ മുന്‍കൂര്‍ ബുക്കിങ് പത്താന് ലഭിക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്. എകദേശം 50കോടി രൂപയാണ് ആദ്യദിനം ബോക്സ് ഓഫിസില്‍ നിന്ന് പ്രതീക്ഷിക്കുന്നത്. പി.വി.ആര്‍ സിനിമാസില്‍ മാത്രം പത്തുലക്ഷം ടിക്കറ്റുകള്‍ ബുക്ക് ചെയ്തുകഴിഞ്ഞു. ഒരു കാലത്ത് ഇന്ത്യന്‍ സിനിമാ ലോകത്ത് ബ്ലോക് ബ്ലസ്റ്ററുകള്‍ കൊണ്ട് മുടി ചൂടി നിന്ന ഹിന്ദി സിനിമാലോകം ബാഹുബലി, കെ.ജിഎഫ് എന്നീ ദക്ഷിേണന്ത്യന്‍ ചിത്രങ്ങളുടെ വരവോടെ നിറം മങ്ങി. ഇതിനെല്ലാം ഒരു മറുപടിയാവും ഷാറൂഖ് ചിത്രമെന്നാണ് ഹിന്ദി സിനിമാ ലോകത്തിന്റെ വിലയിരുത്തല്‍. അഞ്ചുവര്‍ഷത്തിന് ശേഷമാണ് ഷാറൂഖ് ചിത്രം തിയറ്ററുകളിലെത്തുന്നത്. തമിഴിലും തെലുങ്കിലും ഇറങ്ങുന്ന പത്താന് ദക്ഷിണേന്ത്യയിലും നല്ല പ്രതികരണമാണ് ലഭിക്കുന്നത്. കേരളത്തില്‍ ഹിന്ദി പതിപ്പാണ് പ്രദര്‍ശനത്തിനെത്തുന്നത്.